കൊയിലാണ്ടി മൾട്ടിസ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിന് ജൂൺ ഒൻപതിന് തറക്കല്ലിടും



കൊയിലാണ്ടി: വർഷങ്ങളായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലായി ഉയർത്തുന്നു. അത്യാധുനിക സൗകര്യങ്ങളും അതിനൂതന ചികിൽസാ രീതികളും ട്രോമാകെയറും ഉൾപ്പെടുന്ന കൊയിലാണ്ടി സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിന് ജൂൺ ഒൻപതിന് നാലിന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ശിലയിടും.
നഗരസഭ ടൗൺഹാളിലാണ് ചടങ്ങ് നടക്കുന്നു. ഷാഫി പറമ്പിൽ എം. പി.
മുഖ്യ അതിഥിയാവും. എം എൽ എ മാരായ കാനത്തിൽ ജമീല, ടി. പി. രാമകൃഷ്‌ണൻ, നഗരസഭാധ്യക്ഷ സുധ കിഴക്കെപാട്ട് തുടങ്ങിയവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ ഡയരക്ടർമാരായ
പി. കെ. റനീഷ്, വത്സൻ കോമത്ത്, എം. അജയൻ, എം. പി. ബികേഷ്, പി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.








