ചേമഞ്ചേരി യു. പി. സ്‌കൂള്‍ പരിസ്ഥിതി ദിനാചരണം കൃഷി ഓഫീസര്‍ ഹെന ഫാത്തിമ ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി: ചേമഞ്ചേരി യു.പി സ്‌കൂള്‍ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ചേമഞ്ചേരി കൃഷി ഓഫീസര്‍ ഹെന ഫാത്തിമ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി. കെ. സജിത അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് മധുസൂദനന്‍, ജൈവ കര്‍ഷകന്‍ അബൂബക്കര്‍ വണ്ണാംകുനി, ബിജു കാവില്‍, ഷരീഫ് കാപ്പാട്, സുഹറ വി. പി. സംസാരിച്ചു.

കുട്ടികളും അധ്യാപകരും ചേര്‍ന്ന് ഫലവൃക്ഷത്തൈകള്‍ നട്ടു. സ്‌പെഷ്യല്‍ അസംബ്ലി, പോസ്റ്റര്‍ നിര്‍മ്മാണം, പരിസ്ഥിതിദിന പ്രശ്‌നോത്തരി എന്നിവയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!