വിവിധയിടങ്ങളില്‍ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു



പരിസ്ഥിതി ദിനാചരണം നടത്തി കാവുംവട്ടം എം യു പി സ്‌കൂള്‍

കൊയിലാണ്ടി: ലോക പരിസ്ഥിതി ദിനാചരണം കാവുംവട്ടം എം യു പി സ്‌കൂള്‍ സമുചിതമായി ആചരിച്ചു. വൃക്ഷതൈ നട്ടുകൊണ്ട് പി ടി എ പ്രസിഡന്റ് ഷംസുദ്ധീന്‍ കെ പി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യപിക ഷര്‍മിള ടീച്ചര്‍ മറ്റ് അധ്യാപകര്‍ സംസാരിച്ചു

പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി ബി.ഇ.എം എല്‍ .പി സ്‌കൂളില്‍ നടന്നു

കൊയിലാണ്ടി: നാഷണല്‍ സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടി ബി.ഇ.എം എല്‍ .പി സ്‌കൂളില്‍ നടന്നു. എന്‍. എസ് .ടി .എ സംസ്ഥാന പ്രസിഡണ്ട് വിനോദ് മേച്ചേരി വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷതൈകള്‍ നല്‍കി കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് സായൂജ് ശ്രീമംഗലം ആധ്യക്ഷം വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഷിനോയ് ലാസര്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. എന്‍.സി.പി സംസ്ഥാന സെക്രട്ടറി സി.സത്യചന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. സി. രമേശന്‍, കെ.കെ ശ്രീഷു, ചേനോത്ത് ഭാസ്‌കരന്‍ ,കെ.കെ നാരായണന്‍, രൂപേഷ് മഠത്തില്‍, ഷിംന രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

ലോക പരിസ്ഥിതി ദിനാചരണം ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സമുചിതമായി സംഘടിപ്പിച്ചു

കണ്ണന്‍കടവ് ജി എഫ് എല്‍ പി സ്‌കൂളില്‍, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് റസ്മിയ വി അദ്ധ്യക്ഷത വഹിച്ച പരിപാടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ലഭ്യമാക്കിയ ഫലവൃക്ഷതൈകള്‍ നട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പരിപാടിയില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അദ്ധ്യക്ഷ അതുല്യ ബൈജു, വാര്‍ഡ് മെമ്പര്‍ റസീന ഷാഫി, കൃഷി ഓഫീസര്‍ ഹെന ഫാത്തിമ എം വി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മധുസൂദനന്‍ പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ ടി ജോര്‍ജ്ജ് സ്വാഗതവും.നന്ദകുമാര്‍ ഇ നന്ദിയും പറഞ്ഞു.

അഭയം ചേമഞ്ചേരിയുടെ പരിസ്ഥിതി ദിനാഘോഷം

കൊയിലാണ്ടി: അഭയം ചേമഞ്ചേരിയുടെ പരിസ്ഥിതി ദിനാഘോഷം പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ രാഘവന്‍ ചേലിയ ഉദ്ഘാടനം ചെയ്തു. അഭയം മെന്റല്‍ ഹെല്‍ത്ത് കോംപ്ലക്‌സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അഭയം വൈസ് പ്രസിഡണ്ട് ശ്രീ മുസ്തഫ ഒലീവ് അധ്യക്ഷത വഹിച്ചു. റെന്‍സ് ഫെഡ് കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ പരിസ്ഥിതി ദിനാഘോഷവും അഭയംമെന്റല്‍ ഹെല്‍ത്ത് കോംപ്ലക്‌സില്‍ വെച്ച് നടന്നു. ജനറല്‍സിക്രട്ടറി മാടഞ്ചേരി സത്യനാഥന്‍, റെന്‍സ് ഫെഡ് പ്രസിഡണ്ട് മുഹമ്മദ്, പ്രിന്‍സിപ്പല്‍ പി.കെ ബിത,പി.ടി.എ പ്രസിഡണ്ട് എ.പി അജിത ക്ലാസ്സ് സിക്രട്ടറി ശശിധരന്‍ ചെറൂര്‍ എന്നിവര്‍ സംസാരിച്ചു.








