കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലം യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം നടന്നു


കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലം യൂണിറ്റിന്റെ വാർഷിക ജനറൽബോഡി യോഗം  പിഷാരിക്കാവ്  ശിവശക്തി ഹാളിൽ വെച്ച് നടന്നു. ജില്ലാ വൈസ് പ്രസിഡൻറ് മണിയോത്ത് മൂസ ഉദ്ഘാടനം നിർവഹിച്ചു.  യൂണിറ്റ് പ്രസിഡൻറ് പി. എം .സത്യൻ  അധ്യക്ഷത വഹിച്ചു

യോഗത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും കലാരംഗത്ത് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ താരം ആൻസൺ ജേക്കബ് , കഥകളി സംസ്ഥാന കലോത്സവം എ ഗ്രേഡ് നേടിയ അമൃത ലക്ഷ്മി,  തുടർച്ചയായി15 വർഷം കൊല്ലം യൂണിറ്റിലെ പ്രസിഡൻറ് സ്ഥാനം നിർവഹിച്ചുകൊണ്ടിരിക്കുന്ന പി എം സത്യൻ എന്നിവരെ ആദരിച്ചു

യോഗത്തിൽ ഷീബ ശിവാനന്ദൻ, എം ഫൈസൽ, പുഷ്പകരൻ, എം വി അനീഷ് , എ വി അബ്ദുൾ ഖാദർ, എം സി സുധാകരൻ, സുനിൽകുമാർ, കെ ശശിവൈദ്യര്‍, ടിവി ശശിധരൻ, ഇ കെ മുഹമ്മദ് ബഷീർ, ഉണ്ണികൃഷ്ണൻ, ദാസൻ പിടി എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!