കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ തിങ്കളാഴ്ച മുതല്‍ പ്രതിഷേധവാരം ആചരിക്കും.



പ്രതിഷേധവാരം ആചരിക്കും
വടകര: അപ്രഖ്യാപിത നിയമന നിരോധനം, ഇന്‍ക്രിമെന്റ് തടയല്‍, താത്കാലിക നിയമനം അവസാനിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ (കെ.സി.ജെ.എസ്.ഒ) നേതൃത്വത്തില്‍ തിങ്കളാഴ്ച മുതല്‍ പ്രതിഷേധവാരം ആചരിക്കും.
ജീവനക്കാരുടെ കുറവു മൂലം കോടതികളുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണെന്നും ഹൈക്കോടതിക്കും സര്‍ക്കാരിനും പലതവണ നിവേദനം നല്‍കിയിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കാത്തതുകൊണ്ടാണ് ജീവനക്കാര്‍ പ്രതിഷേധിക്കുന്നതെന്നും കെ. സി. ജെ. എസ്. ഒ. ഭാരവാഹികളായ സംസ്ഥാന പ്രസിഡന്റ് ഇ. എ. ദിനേഷ് കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എസ്. ബിജുമോന്‍, സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ജീവേഷ്. സി. ആര്‍, ട്രെഷറര്‍ ഇ. എസ്. രാജീവ് എന്നിവര്‍ അറിയിച്ചു.








