പ്രവേശനം ആരംഭിച്ചു

പ്രവേശനം ആരംഭിച്ചു

കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഇലക്ട്രോണിക്സ് സെക്യൂരിറ്റി ആന്റ് സര്‍വ്വയലന്‍സ് സിസ്റ്റം, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക്ടെക്നോളജി കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 0495 2301772, 9526871584.


ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം അഞ്ചിന്

പേരാമ്പ്ര ഗവ.ഐടിഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ അഞ്ചിന് രാവിലെ 11 മണിക്ക് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി/ എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (രണ്ടെണ്ണം) സഹിതം പേരാമ്പ്ര ഗവ ഐടിഐ യില്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 9400127797.


വിമുക്തഭടന്‍മാരായ കിടപ്പുരോഗികളുടെ വിവരങ്ങള്‍ അറിയിക്കണം

കോഴിക്കോട് ജില്ലയിലെ വിമുക്തഭടന്‍മാരായ കിടപ്പുരോഗികള്‍ അവരുടെ രോഗാവസ്ഥ തെളിയിക്കുന്ന രേഖകളും മറ്റ് വിവരങ്ങളും ജൂണ്‍ എട്ടിനകം കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04952771881.


*സൗജന്യ സ്റ്റെനോഗ്രാഫി/ടൈപ്പ്റൈറ്റിംഗ്/കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസ്സിംഗ് കോഴ്സ്

നാഷണല്‍ എംപ്ലോയ്മെന്റ്റ് സര്‍വ്വീസ് (കേരള) വകുപ്പിന്റെ കീഴില്‍ കോഴിക്കോട് കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്സി/എസ്ടി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി പത്ത് മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി/ടൈപ്പ്റൈറ്റിംഗ്/കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി യോഗ്യതയുള്ള 26 വയസ്സില്‍ താഴെ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫീസില്‍ ഹാജരായി നേരിട്ട് അപേക്ഷ നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ പത്ത്. അപേക്ഷകര്‍ക്ക് എംപ്ലോയ്മെന്റ്റ് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ഫോണ്‍: 0495 2376179.


സ്‌കില്‍ ട്രെയിനര്‍ ഇന്റര്‍വ്യൂ മൂന്നിന്

സ്‌കില്‍ ഡവലപ്മെന്റ് സെന്ററുകളില്‍ ഒഴിവുള്ള സ്‌കില്‍ ട്രെയിനര്‍, സ്‌കില്‍ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐഒടി ടെക്നിക്കല്‍ ഡിവൈസ് ഓപ്പറേറ്റര്‍, സോളാര്‍ എല്‍ഇഡി ടെക്നീഷ്യന്‍, വെബ് ഡെവലപ്പര്‍ എന്നീ ജോബ് റോളുകളില്‍ ഓരോ സ്‌കില്‍ ട്രെയിനര്‍മാരുടെ ഒഴിവും സ്‌കില്‍ സെന്റര്‍ അസിസ്റ്റന്റുമാരുടെ നാല് ഒഴിവുമാണുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ മൂന്നിന് രാവിലെ പത്ത് മണിക്ക് ജില്ലാ ഓഫീസില്‍ എത്തണം. ഫോണ്‍: 0495 2961441.


ഹോട്ടല്‍ മാനേജ്മെന്റ് – ഡിപ്ലോമ പ്രവേശനം

കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റില്‍ ഒന്നര വര്‍ഷത്തെ തൊഴിലധിഷ്ഠിത ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫെക്ഷണറി, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍സ്, ഹൗസ് കീപ്പിങ് ഓപ്പറേഷന്‍സ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണം ഉണ്ട്. അപേക്ഷകള്‍ ജൂണ്‍ 15 വരെ നല്‍കാം. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍ അപേക്ഷ വിവരങ്ങള്‍ എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. ഓഗസ്റ്റ് ആദ്യവാരം ക്ലാസുകള്‍ ആരംഭിക്കും. 400 രൂപയാണ് അപേക്ഷാഫീസ്. എസ് സി /എസ് ടി വിഭാഗങ്ങള്‍ക്ക് 200 രൂപ. അപേക്ഷാഫോമിനും വിവരങ്ങള്‍ക്കും www.sihmkerala.com സന്ദര്‍ശിക്കുക. ഫോണ്‍: 0495- 2385861, 9037098455.

അപേക്ഷ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ‘ബേഠി ബച്ചാവോ ബേഠി പഠാവോ’ പ്രകാരം കേരള സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ തൊഴിലധിഷ്ഠിത കോഴ്സായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ആന്റ് മെഷീന്‍ ലേണിംഗ് കോഴ്സില്‍ പങ്കെടുക്കുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പെണ്‍കുട്ടികള്‍ക്ക് മാത്രമായി കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ സൗജന്യമായി നടക്കുന്ന കോഴ്‌സിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത: മൂന്നാം സെമെസ്റ്റര്‍ ഡിഗ്രി സയന്‍സ്, അഞ്ചാം സെമെസ്റ്റര്‍ ബി.ടെക് സിഎസ്, ഐടി, ഇസി. ഡിഗ്രി കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജൂണ്‍ പത്തിന് രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ വനിത ശിശുവികസന കാര്യാലയത്തില്‍ നേരിട്ടെത്തണം. ഫോണ്‍: 7012648027, 7907874336

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!