ലാറ്ററൽ എൻട്രി: അപേക്ഷ ക്ഷണിച്ചു



ലാറ്ററൽ എൻട്രി: അപേക്ഷ ക്ഷണിച്ചു
2025-26 അധ്യയന വർഷത്തിൽ കേരളത്തിലെ വിവിധ പോളിടെക്‌നിക് കോളേജുകളിൽ വർക്കിംഗ് പ്രൊഫഷണൽസിനു വേണ്ടിയുള്ള ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന നടപടികൾ സംസ്ഥാനതലത്തിൽ ആരംഭിച്ചു. അപേക്ഷകർക്ക് നേരിട്ട് രണ്ടാം വർഷത്തിലേയ്ക്ക് പ്രവേശനം ലഭിച്ച് രണ്ട് വർഷം കൊണ്ട് ഡിപ്ലോമ പഠനം പൂർത്തിയാക്കാം. വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസ് www.polyadmission.org/wp യിൽ ലഭ്യമാണ്. അപേക്ഷകർ വെബ്സൈറ്റ് മുഖേന 400 രൂപ ഓൺലൈനായി അടച്ച് വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനു ശേഷം പ്രോസ്പക്ടസിൽ പ്രതിപാദിച്ചിരിക്കുന്നതിന് അനുസരിച്ച് അപേക്ഷ സമർപ്പിക്കണം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ജൂൺ 10 ആണ്. കൂടുതൽവിവരങ്ങൾ വെബ്സൈറ്റിലും അതത് പോളിടെക്‌നിക് കോളേജിലും ലഭിക്കും.

കിക്മ എം.ബി.എ സ്‌പോട്ട് അഡ്മിഷൻ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 202527 ബാച്ചിലേയ്ക്ക് അഡ്മിഷൻ ഇന്റർവ്യൂ ജൂൺ 2ന് രാവിലെ 10 മുതൽ കിക്മ ക്യാമ്പസിൽ നടക്കും. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്കും, ഫിഷറീസ് സ്‌കോളർഷിപ്പിന് അർഹതയുളള വിദ്യാർത്ഥികൾക്കും പ്രത്യേക സീറ്റ് സംവരണം ലഭിക്കും. എസ്.സി./എസ്.ടി വിദ്യാർത്ഥികൾക്ക് സർക്കാർ നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യമുണ്ട്. 50 ശതമാനം മാർക്കിൽ കുറയാതെയുളള ബിരുദമാണ് അടിസ്ഥാന യോഗ്യത, കെ-മാറ്റ്/ സി-മാറ്റ്/ ക്യാറ്റ് (KMAT/CMAT/CAT) പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 9496366741/ 8547618290, www.kicma.ac.in.

ജൂനിയർ റസിഡന്റ് നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് ജൂൺ 17ന് അഭിമുഖം നടത്തും. ടി.സി.എം.സി രജിസ്ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.

നിഷ്-ൽ ഒഴിവുകൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്), സാമൂഹ്യനീതി വകുപ്പിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് ഐ.ഇ.സി കണ്ടന്റ് റൈറ്റർ ആന്റ് എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 7. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career .








