പി. കെ. എസ്. പയ്യോളി ഏരിയാ കമ്മിറ്റി പോസ്റ്റ് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു
സംവരണം സംരക്ഷിക്കുക, സ്വകാര്യ മേഖലയില്‍ സംവരണം നിയമം മൂലം
നടപ്പിലാക്കുക. എന്നീ മുദ്രാവാക്യം ഉയര്‍ത്തി പി. കെ. എസ് പയ്യോളി ഏരിയാ കമ്മിറ്റി പോസ്റ്റ് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു.
സി പി ഐ (എം) പയ്യോളി ഏരിയാ സെക്രട്ടറി എം. പി. ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയാ ആക്ടിംഗ് പ്രസിഡന്റ് കെ. അനിത അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ കമ്മിറ്റി അംഗം കെ. സുകുമാരന്‍, ഏരിയ കമ്മിറ്റി അംഗം കെ. കെ രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ.ടി ലിഖേഷ് സ്വാഗതവും, ഏരിയാ ട്രഷറര്‍ കെ. എം. പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു.



