ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സ്

ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സ്

കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ആറ്റിങ്ങല്‍ അംഗീകൃത പഠന കേന്ദ്രങ്ങളില്‍ ഇന്റേണ്‍ഷിപ്പോടെയുള്ള റെഗുലര്‍, പാര്‍ട്ട്‌ടൈം ബാച്ചുകളിലേക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994926081.

ദര്‍ഘാസ് ക്ഷണിച്ചു

ബേപ്പൂര്‍ തുറമുഖത്തെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വര്‍ക്ഷോപ്പ് സ്റ്റോറിലേക്ക് കണ്‍സ്യൂമബിള്‍ ഐറ്റംസ്, ലൂബ്രിക്കന്റ്‌സ്, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 12 ഉച്ചക്ക് ഒരു മണി. ദര്‍ഘാസുകള്‍ പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് -673015 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0495 2414863, 2418610.

തെങ്ങിന്‍ തൈ വിതരണം

കേരള കാര്‍ഷിക സര്‍വകലാശാലയുടെ പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ജൂണ്‍ രണ്ട് മുതല്‍ എല്ലാ പ്രവൃത്തി ദിനങ്ങളിലും സങ്കരയിനം (ടി എക്‌സ് ഡി) തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യും. സമയം: രാവിലെ 9.30  മുതല്‍ വൈകീട്ട് നാല് വരെ. തെങ്ങിന്‍ തൈ ഒന്നിന് 325 രൂപ. ഫോണ്‍: 04672260632. 8547891632.

കോഷന്‍ ഡെപ്പോസിറ്റ് 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍നിന്ന് 2022 മാര്‍ച്ച് 31ന് മുമ്പ് കോഴ്‌സ് പൂര്‍ത്തീകരിച്ച് ഇതുവരെ കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാത്ത ബി.ടെക്/എം.ടെക് വിദ്യാര്‍ഥികള്‍ ജൂണ്‍ ഏഴിനകം ബന്ധപ്പെട്ട രേഖകളുമായി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത തിയതിക്കകം അപേക്ഷിക്കാത്തവരുടെ തുക സര്‍ക്കാറിലേക്ക് അടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0495 2383220.

ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജിസ്റ്റ് ഇന്റര്‍വ്യൂ

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജിസ്റ്റിനെ നിയമിക്കും. യോഗ്യത: ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്നോളജി അല്ലെങ്കില്‍ ബിഎസ് സി, ഡിഎംആര്‍ഐടി. പ്രായപരിധി 18-45. മാസ വേതനം 50,000 രൂപ. ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ അഞ്ചിന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!