ബൈപ്പാസ് നിര്‍മ്മാണം ജനങ്ങളുടെ ആശങ്ക പരിഹരിക്കണം സി പി ഐ കൊയിലാണ്ടി ലോക്കല്‍ കമ്മറ്റി കോഴിക്കോട് എന്‍ എച്ച് എ ഐ ഓഫീസിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി



കൊയിലാണ്ടി: കൊല്ലം കുന്ന്യേറ മലയില്‍ ബൈപ്പാസ് നിര്‍മ്മാണത്തെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന റോഡിന്റെ ഇരുവശത്തേയും സ്ഥലം നാഷനല്‍ ഹൈവേ അതോറിറ്റി ഏറെറടുക്കണമെന്നും, ഇവിടെ താമസിക്കുന്ന ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നും ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു കൊണ്ട് സി. പി. ഐ. കൊയിലാണ്ടി ലോക്കല്‍ കമ്മറ്റി കോഴിക്കോട് എന്‍. എച്ച്. എ. ഐ. ഓഫീസിലേക്ക് മാര്‍ച്ചും, ധര്‍ണ്ണയും നടത്തി. സി.പി. ഐ ജില്ലാ സിക്രട്ടറി കെ. കെ. ബാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇ. കെ. അജിത്ത് അധ്യക്ഷത വഹിച്ചു. എസ്. സുനില്‍മോഹന്‍ കെ. എസ്. രമേഷ് ചന്ദ്ര, കെ. ശശിധരന്‍, കെ. ചിന്നന്‍, പി. വി. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു. ബാബു പഞ്ഞാട്ട്, എന്‍. കെ. വിജയഭാരതി, എ. ടി. സദാനന്ദന്‍, ടി. ബാലകൃഷ്ണന്‍, ശശി കോമത്ത് എന്നിവര്‍ നേതൃത്വം നല്‍കി.








