കാരയാട് അമ്പലം – മലയങ്ങോട്ട് പാറ റോഡ് ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 30 ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിച്ച കാരയാട് അമ്പലം -മലയങ്ങോട്ട് പാറ റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ശിവാനന്ദന്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി. രജിനി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ കെ. അഭിനീഷ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബിനിത, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളായ വി. എം. ഉണ്ണി, ഇ. കെ. രാജന്‍, സി. പി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ എം. കെ. നിഷ സ്വാഗതവും, വി. പി. ദാമോധരന്‍ നന്ദിയും പറഞ്ഞു.



