ദേശീയപാതയിലെ വിള്ളലും വെള്ളക്കെട്ടും; യൂത്ത് ലീഗ് നിര്‍മ്മാണ കമ്പനിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കൊയിലാണ്ടി: ദേശീയപാതയിലെ വിള്ളലും വെള്ളക്കെട്ടും, നിര്‍മ്മാണ പ്രവര്‍ത്തിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി നന്തിയിലെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മാര്‍ച്ച് കൊയിലാണ്ടി പോലീസ് ഗേറ്റിനു മുന്നില്‍ തടഞ്ഞു. പോലീസുമായി പ്രവര്‍ത്തകര്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെ കൂടിയാണ് 25 ഓളം പ്രവര്‍ത്തകര്‍ എത്തിയത്. തുടര്‍ന്ന് കരാര്‍ കമ്പനിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നേതാക്കള്‍ ചര്‍ച്ച നടത്തി പ്രവര്‍ത്തിയിലെ അലംഭാവം അവസാനിപ്പിക്കണമെന്നും കാര്യക്ഷമതയോടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തണമെന്നും ആവശ്യപ്പെട്ടു.