വിദ്യാതീരം പദ്ധതി: സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

വിദ്യാതീരം പദ്ധതി: സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവരുടെ മക്കളില്‍നിന്ന് വിദ്യാതീരം പദ്ധതിയില്‍ സൗജന്യ മെഡിക്കല്‍/എന്‍ഐടി/ഐഐടി/സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്ക് അല്ലെങ്കില്‍ 2025 നീറ്റ് പരീക്ഷയില്‍ 41 ശതമാനം സ്‌കോര്‍ ഉള്ളവര്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനും പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് എന്‍ഐടി/ഐഐടി എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിനും ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം ഉള്ളവര്‍ക്ക് (അപേക്ഷകര്‍ കേരള സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷ വിജയിച്ചിരിക്കണം) സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിനും അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 20. ഫോണ്‍: 0495 2383780.

അപേക്ഷ ക്ഷണിച്ചു

നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്‌സി/എസ്ടിയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തുന്ന 10 മാസത്തെ സൗജന്യ സ്റ്റെനോഗ്രാഫി/ടൈപ്പ്റൈറ്റിങ്/കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രൊസസ്സിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി യോഗ്യതയുള്ള 26 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 10നകം ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ഫോണ്‍: 0495-2376179.

കമ്പ്യൂട്ടര്‍ തൊഴില്‍ പരിശീലന കോഴ്സ്

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഡിസിഎ, ജിഎസ്ടി ഫയലിങ്, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, വെബ് ഡെവല്മെന്റ്, ഗ്രാഫിക് ഡിസൈനിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8891370026, 0495 2370026.


കൊമേഴ്സ്യല്‍ അപ്രന്റിസ് നിയമനം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് മേഖല, ജില്ലാ കാര്യാലയങ്ങളില്‍ കൊമേഴ്സ്യല്‍ അപ്രന്റിസ് പരിശീലനത്തിനുള്ള അഭിമുഖം മെയ് 28ന് രാവിലെ 11ന് നടക്കും. പരിശീലന കാലയളവ് ഒരു വര്‍ഷം. പ്രായപരിധി: 2025 ജനുവരി ഒന്നിന് 26 വയസ്സ് കവിയരുത്.
യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദം, ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള പിജിഡിസിഎ/ഡിസിഎ. പ്രതിമാസ സ്‌റ്റൈപ്പന്റ്: 9000 രൂപ.
അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ), ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കോഴിക്കോട് മേഖലാ കാര്യാലയത്തില്‍ എത്തണം. വിശദ വിവരങ്ങള്‍ക്ക്: https:kspcb.kerala.gov.in. ഫോണ്‍: 0495 2300744.


അധ്യാപക നിയമനം

മാനന്തവാടി ഗവ. കോളേജില്‍ ഇലക്ട്രോണിക്സ് ഗെസ്റ്റ് അധ്യാപകരുടെ മൂന്ന് ഒഴിവിലേക്കുള്ള നിയമനത്തിന് ജൂണ്‍ മൂന്നിന് രാവിലെ 10.30ന് അഭിമുഖം നടക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് പാനലില്‍ ഉള്‍പ്പെട്ടവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും ഒരു പകര്‍പ്പുമായി എത്തണം. ഫോണ്‍: 04935 240351.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!