അധ്യാപക അഭിമുഖം


അധ്യാപക അഭിമുഖം
മേപ്പയൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ (എം ആർ ഡി എ), വൊക്കേണൽ ടീച്ചർ (അഗ്രികൾച്ചർ) എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 29-05-2025 വ്യാഴാഴ്ച കാലത്ത് 11 മണിക്ക് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ ഹാജരാകേണ്ടതാണ്.

ഡ്രോൺ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈസൻസും സർട്ടിഫിക്കേഷനോടുകൂടി ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങളുള്ള ഈ കോഴ്സിലേക്ക് മേയ് 31ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://tinyurl.com/asapdronecourse എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999693









