ട്രാവലർ കോൺക്രീറ്റ് ഡിവൈഡറിലിടിച്ച് അപകടം
കൊയിലാണ്ടി: ദേശീയപാതയിൽ പയ്യോളി അയനിക്കാട് 24-ാം മൈൽസിൽ ട്രാവലർ കോൺക്രീറ്റ് ഡിവൈഡറിലിടിച്ച് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു അപകടം.
കാസർഗോഡ് ഭാഗത്തേക്ക് പോകുന്ന ട്രാവലറാണ് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് അപകടമുണ്ടായത്
ഇടിയുടെ ആഘാതത്തിൽ ട്രാവലറിൻ്റെ മുൻഭാഗം തകർന്നിട്ടുണ്ട്. കെ എൽ 59 ക്യു 1810 നമ്പർ ട്രാവലർ ആണ് അപകടത്തിൽ പെട്ടത്.