കമ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ പരിശീലനം

കമ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ പരിശീലനം

പട്ടികജാതി വികസന വകുപ്പ് ട്രെയ്സ് പദ്ധതിയില്‍ കമ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം (എംഎസ്ഡബ്ല്യു) നേടിയ പട്ടികജാതി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 0495 2370379, 2370657.

ഓറിയന്റേഷന്‍ പ്രോഗ്രാം

പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ മെയ് 28ന് രാവിലെ 11.30ന് പോളിടെക്നിക് കോളേജുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കും. പ്ലസ്ടു/എസ്എസ്എല്‍സി പരീക്ഷ വിജയിച്ച വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0496-2615500.


വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം

തൊഴില്‍ വകുപ്പിന് കീഴിലെ ക്ഷേമനിധി ബോര്‍ഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം സോഫ്റ്റ്‌വെയറിലൂടെ വിവരശേഖരണം നടത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതിനുമായി കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ എല്ലാ അംഗങ്ങളും ക്ഷേമനിധി ബോര്‍ഡ് മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ക്കും ലൈസന്‍സ്, ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലൈ 31 വരെ അപ്ഡേഷന്‍ നടത്താം. ഫോണ്‍: 0495 2767213.


സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

തിരുവനന്തപുരത്തെ നാഷണല്‍ കരിയര്‍ സര്‍വീസ് സെന്റര്‍ കോഴിക്കോട് എന്‍ഐഇഎല്‍ഐടി, കെല്‍ട്രോണ്‍ നോളജ് സെന്ററുകള്‍ എന്നിവയുമായി സഹകരിച്ച് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നടത്തുന്ന ഒരു വര്‍ഷത്തെ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി: 18-30. മൂന്ന് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ള പ്ലസ്ടു പാസായ എസ്സി/എസ്ടി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നോളജ് സെന്ററില്‍ ഹാജരാകണം. ഫോണ്‍: 0495-2301772, 8590605275.


ഓഫീസ് അസിസ്റ്റന്റ് നിയമനം

കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്പ്മെന്റ് എവിക്ടീസിന് സംവരണം ചെയ്ത ഓഫീസ് അസി. ഗ്രേഡ് 1 തസ്തികയിലെ രണ്ട് താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അംഗീകൃത സര്‍വകാലാശാല ബിരുദം, ബിരുദാനന്തര കമ്പ്യൂട്ടര്‍ ഡിപ്ലോമ (പിജിഡിസിഎ)/ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സ്/ഏതെങ്കിലും കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ്.
പ്രായപരിധി: ഏപ്രില്‍ 28ന് പരമാവധി 25 വയസ്സ് (നിയമാനുസൃത വയസ്സിളവ് ലഭിക്കും). സിഡബ്ല്യൂആര്‍ഡിഎം സ്ഥാപിക്കുന്നതിനായി കുടിയൊഴിപ്പിക്കപ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ റവന്യൂ അധികാരിയില്‍നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ രണ്ടിനകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണമെന്ന് കോഴിക്കോട് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പി&ഇ) അറിയിച്ചു.

പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിങ്

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോര്‍ഡ് മുഖേന പെന്‍ഷന്‍ ലഭിക്കുന്ന കോഴിക്കോട്, വയനാട് ജില്ലകളിലെ മുഴുവന്‍ ഗുണഭോക്താക്കളും ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണം. കിടപ്പുരോഗികളായ ഗുണഭോക്താക്കള്‍ക്ക് ഹോം മസ്റ്ററിങ് നടത്താം. ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്ന ഗുണഭോക്താക്കള്‍ ജില്ലാ എക്സിക്യൂട്ടിവ് ഓഫീസുമായി ബന്ധപ്പെട്ട് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് മസ്റ്ററിങ് പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04952378480.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!