കൊയിലാണ്ടി നഗരസഭ തൊഴില്‍ സംരംഭകര്‍ക്ക് ഏഴ് വാഹനങ്ങള്‍ നല്‍കി, 5 പിക്കപ്പ് വാനും, 2 പാസഞ്ചര്‍ ഓട്ടോയും
കൊയിലാണ്ടി നഗരസഭ തൊഴില്‍ സംരംഭകര്‍ക്ക് ഏഴ് വാഹനങ്ങള്‍ നല്‍കി, 5 പിക്കപ്പ് വാനുകളും, 2 പാസഞ്ചര്‍ ഓട്ടോറിക്ഷകളുമാണ് വിതരണം ചെയ്തത്. നഗരസഭ വ്യവസായ വികസന വകുപ്പിന്റെ സഹകരണത്തോടെ നടപ്പ് സാമ്പത്തിക വര്‍ഷ പദ്ധതിയിലാണ് 3 പുരുഷന്‍മാര്‍ക്ക് 1 ലക്ഷം രൂപ വീതം സബ്‌സിഡിയിലും 2 വനിതകള്‍ക്ക് 12 0000 രൂപ വീതം സമ്പ്‌സിഡിയിലും പിക്കപ്പ് വാനുകള്‍ നല്‍കിയത്.
ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് ബോര്‍ഡിന്റെ എന്റെ ഗ്രാമം പദ്ധതിയിലാണ് 2 പേര്‍ക്ക് 90000 രൂപ വീതം സബ്‌സിഡിയില്‍ പാസഞ്ചര്‍ ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തത്. നഗരസഭാങ്കണത്തില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് വാഹനങ്ങളുടെ താക്കോലുകള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കി.
വൈസ് ചെയര്‍മാന്‍ കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ. എ. ഇന്ദിര, ഇ. കെ. അജിത് കൗണ്‍സിലര്‍മാരായ പി. രത്‌നവല്ലി, എ. ലളിത, കെ. നന്ദന്‍, എം. പ്രമോദ്, സി. സുധ, വ്യവസായ വികസന ഓഫീസര്‍ ടി. വി. ലത, വ്യവസായ വകുപ്പ് ഇന്റേണ്‍ പി. കെ. അശ്വിന്‍ എന്നിവര്‍ സംസാരിച്ചു.



