കീഴരിയൂര്‍ – മേപ്പയൂര്‍ റോഡില്‍ കണ്ടെയ്‌നര്‍ ലോറിതട്ടി മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു


മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു
കൊയിലാണ്ടി: കീഴരിയൂര്‍ മേപ്പയൂര്‍ റോഡില്‍ കണ്ടെയ്‌നര്‍ തട്ടി മരക്കൊമ്പ് റോഡിലേക്ക് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാ സേനയെത്തി ചെയിന്‍ സോ ഉപയോഗിച്ച് മരം കൊമ്പ് മുറിച്ചുമാറ്റി.
അസി. സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ബി. കെ. അനൂപ്, ഫയര്‍ ഓഫീസര്‍മാരായ സി. സിജിത്ത്, അമല്‍, ലിനീഷ്, നിതിന്‍രാജ്, ഹോഗാര്‍ഡ് ഷൈജു എന്നിവര്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഇന്നലെ രാത്രി പതിനൊന്നരയോടെ കൂടിയാണ് സംഭവം.








