കോഴിക്കോട് റൂറൽ ജില്ലാ കൺവെൻഷൻ ബാലുശ്ശേരി എംഎല്‍എ  കെ.എം സച്ചിൻദേവ് ഉദ്ഘാടനം നിർവ്വഹിച്ചു

കൊയിലാണ്ടി: കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കൺവെൻഷൻ കൊയിലാണ്ടി ടൗൺഹാളിൽ ബാലുശ്ശേരി എംഎല്‍എ  കെ.എം സച്ചിൻദേവ് ഉദ്ഘാടനം നിർവ്വഹിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി  കെ.ഇ ബൈജു IPS മുഖ്യാതിഥിയായി.

സംഘാടക സമിതി കൺവീനർ സുഭാഷ് കെ സി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് സുനിൽ വി.പി അദ്ധ്യക്ഷനായി KPA സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അജിത്ത് കുമാർ, നാദാപുരം Dysp എ പി ചന്ദ്രൻ, പേരാമ്പ്ര Dysp ലതീഷ് വി.വി ,എന്നിവർ ആശംസകൾ അർപ്പിച്ചു ഉദ്ഘാടന ചടങ്ങിന് സ്വാഗതസംഘം ചെയർമാൻ മിനീഷ് വി.ടി നന്ദി പ്രകാശിപ്പിച്ചു. KPA സംസ്ഥാന ജനറൽ സെക്രട്ടറി ഇ. വി പ്രദീപൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി രജീഷ് ചേമേരി പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ സജിത്ത് പി.ടി വരവ് ചെലവ് കണക്കും ജില്ലാ വൈസ് പ്രസിഡൻ്റ് ദിജീഷ് കുമാർ പ്രമേയവും അവതരിപ്പിച്ചു.

സംസ്ഥാന ട്രഷറർ അഭിജിത്ത് ജി.പി സന്നിഹിതനായിരുന്ന ചടങ്ങിൽ, കൺവൻഷനോടനുബന്ധിച്ച് റൂറൽ ജില്ലയിലെ പല ഭാഗങ്ങളിലായി നടത്തിയ വിവിധ മത്സര ഇനങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. സേനാംഗങ്ങൾ സ്റ്റേഷനടിസ്ഥാനത്തിൽ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ സംസ്ഥാന ഭാരവാഹികൾ ചർച്ചകൾക്കുള്ള മറുപടി നൽകുകയും കൺവൻഷനിൽ പങ്കെടുത്തവർക്ക് നിസാർ എരോത്ത് നന്ദി രേഖപ്പെടുത്തുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!