പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അദ്ധ്യാപക നിയമനം


അദ്ധ്യാപക നിയമനം.
കൊയിലാണ്ടി: പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ (ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ കൊയിലാണ്ടി ) ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി , മാത്തമാറ്റിക്സ് , ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ മെയ് 29 ന് വ്യാഴാഴ്ച 10 മണിക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹയർ സെക്കണ്ടറി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

അഭിമുഖം 28 ന്
കോഴിക്കോട് ജില്ലയിലെ മണിയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങളില്‍ ഹയര്‍ സെക്കൻഡറി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 28 ന് അഭിമുഖത്തിന് എത്തണം.
വിഷയം, സമയം എന്ന ക്രമത്തിൽ – ഇംഗ്ലീഷ്, മലയാളം, ബോട്ടണി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് : രാവിലെ 10 മണി. പൊളിറ്റിക്സ്, ഹിസ്റ്ററി, ജേര്‍ണലിസം: ഉച്ചയ്ക്ക് 1.30 മണി.

തുല്യത അദ്ധ്യാപക യോഗം 24 ന്
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയര്‍ സെക്കന്ററി തുല്യത കോഴ്‌സിലെ അദ്ധ്യാപകരുടെ ജില്ലാതല യോഗം 24 ന് രാവിലെ 10.30 ന് ചേരും. ജില്ലാ സാക്ഷരതാ മിഷന്‍ സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാളില്‍ നടക്കുന്ന യോഗത്തില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പ്രൊഫ. ഏ ജി ഒലീന പങ്കെടുക്കും.






