സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫസ്സര്‍മാരായ ആര്‍. സജീവ്, പി. വിനോദന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി
മെയ്യ് 31ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ അസി. സ്റ്റേഷന്‍ ഓഫസ്സര്‍മാരായ ആര്‍. സജീവ്, പി. വിനോദന്‍ എന്നിവര്‍ക്ക് പേരാമ്പ്ര അഗ്നിരക്ഷാനിലയം റിക്രിയേഷന്‍ ക്ലബ് യാത്രയയപ്പ് നല്‍കി.
സ്റ്റേഷന്‍ ഓഫീസ്സര്‍ സി. പി. ഗിരീശന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോഴിക്കോട് റീജിയണല്‍ ഫയര്‍ ഓഫീസ്സര്‍ പി. റജീഷ് പരിപാടി ഉല്‍ഘാടനം നിര്‍വ്വഹിക്കുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു.
ചടങ്ങില്‍ ആശംസകളര്‍പ്പിച്ച് വടകര സ്റ്റേഷന്‍ഓഫീസ്സര്‍ കെ. അരുണ്‍, നാദാപുരം അസി സ്റ്റേഷന്‍ ഓഫീസ്സര്‍ ഇ. നന്ദകുമാര്‍, പേരാമ്പ്ര അസി സ്റ്റേഷന്‍ ഓഫീസ്സര്‍ പി. സി. പ്രേമന്‍, കേരള ഫയര്‍സര്‍വ്വീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സിക്രട്ടറി എ ഷജില്‍കുമാര്‍, കെ. ദിലപ്, എ. ഭക്തവല്‍സലന്‍, ബാലന്‍ മാസ്റ്റര്‍, മുകുന്ദന്‍ വൈദ്യര്‍ (സിവില്‍ ഡിഫന്‍സ്) എം. ഷിജു (ആപ്താമിത്ര) എന്നിവര്‍ സംസാരിച്ചു.
റിക്രിയേഷന്‍ ക്ലബ് സിക്രട്ടറി ലതീഷ് നടുക്കണ്ടി സ്വാഗതവും വിജീഷ് ടി. നന്ദിയും പറഞ്ഞു.


