മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാർത്താ സമ്മേളനം

കേരളത്തിലെ എൽഡിഎഫ് സർക്കാർ ഇന്നത്തേക്ക് നാലു വർഷം പൂർത്തിയാക്കിയിരിക്കുന്നു. 2016ലെ സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാരും. വികസനത്തിന്റേയും സാമൂഹ്യപുരോഗതിയുടേയും തുടരെയുള്ള ഒൻപതു വർഷങ്ങളാണ് പിന്നിട്ടിരിക്കുന്നത്. സമഗ്രവും സർവ്വതലസ്പർശിയുമായ വികസനത്തിന്റേയും സമത്വവും സാഹോദര്യവും അന്വർത്ഥമാക്കുന്ന സാമൂഹ്യപുരോഗതിയുടേയും സന്ദേശമാണ്  സന്ദർഭത്തിൽ കേരളം ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കുന്നത്.

നവകേരളമെന്ന സ്വപ്നത്തിലേക്ക് ഉറച്ച ചുവടുവയ്പ്പുകളോടെ നാം മുന്നേറുകയാണ്. നവകേരളം എന്നത് അവ്യക്തമായതോ, അതിശയോക്തിപരമായതോ ആയ ഒരു സങ്കല്പമല്ല. കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള സുവ്യക്തമായ കാഴ്ചപ്പാടാണ്. സാമ്പത്തിക വികസനവും സാമൂഹ്യപുരോഗതിയും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന, സമത്വവും നീതിയും മാനവികതയും പുലരുന്ന ഇടമാണ് നവകേരളം. അതിലേയ്ക്ക് നമ്മെ നയിക്കുന്ന നയമാണ് എൽ ഡി എഫ് സർക്കാർ നടപ്പാക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലെ പുരോഗതി എല്ലാ വാർഷിക വേളയിലും പൊതുസമൂഹത്തിന് മുന്നിൽ സമർപ്പിക്കുന്നു എന്നതാണ് ഈ സർക്കാരിന്റെ ഒരു സവിശേഷത. അത് ഇൗ വർഷവും തുടരുകയാണ്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന വാർഷികാഘോഷ സമാപനറാലിയിൽ ഇൗ വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും.

കോവിഡ് മഹാമാരിയുടെ തുടർച്ചയായി ആഗോളതലത്തിൽ ആരോഗ്യ, സാമ്പത്തിക, തൊഴിൽ മേഖലകളിൽ ഉൾപ്പെടെ വലിയ തകർച്ച നേരിട്ടു. അതിനെ അതിജീവിച്ചുകൊണ്ടാണ് 2021-ന് ശേഷം കേരളം മുന്നോട്ടുനീങ്ങുന്നത്. ഇതിനുപുറമെയാണ് സാമ്പത്തിക രംഗത്ത് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ. അർഹമായ പലതും തടഞ്ഞുവെച്ച് സംസ്ഥാനത്തെ ഞെരുക്കുകയാണ് കേന്ദ്രം. സമരം ചെയ്തും നിയമ പോരാട്ടം നടത്തിയും അവകാശങ്ങൾ സംരക്ഷിക്കാൻ നിർബന്ധിതരായിരിക്കുകയാണ് നാം. സമാനതകളില്ലാത്ത പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച ഇച്ഛാശക്തിയുള്ള സമൂഹമാണ് നമ്മൾ. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികളെയും നാം മറികടന്നുകൊണ്ടിരിക്കുകയാണ്.

സർക്കാരിന്റെ എല്ലാ നേട്ടങ്ങളാകെ എണ്ണിപ്പറയാനുള്ള സന്ദർഭമായി ഇതിനെ കാണുന്നില്ല. മാറ്റങ്ങൾ പ്രകടമാണ്. അത് ഇന്നാട്ടിലെ ജനങ്ങൾ സ്വജീവിതത്തിൽ അനുഭവിക്കുകയാണ്.

കഴിഞ്ഞമാസം 21 മുതൽ സർക്കാരിന്റെ വാർഷികാഘോഷം നടക്കുന്നു. എല്ലാ ജില്ലകളിലും വലിയ ജനപങ്കാളിത്തമാണ് വാർഷിക പരിപാടികളിൽ ഉണ്ടാകുന്നത്. ജില്ലാതല പ്രഭാത യോഗങ്ങളും സർക്കാരിന്റെ മുൻഗണനാ പദ്ധതികളുടെ അവലോകനവും ഇതോടൊപ്പം നടക്കുന്നുണ്ട്. വ്യത്യസ്ത മേഖലകളിലുള്ളവരുടെ സംസ്ഥാനതലയോഗങ്ങളും തുടരുന്നു. എല്ലാറ്റിലും മികച്ച പങ്കാളിത്തം മാത്രമല്ല, പുതിയ കേരളം എങ്ങനെ ആകണം എന്നതിനെക്കുറിച്ചുള്ള ക്രിയാത്മകമായ ചർച്ചകളും അഭിപ്രായങ്ങളും ഉയരുന്നുണ്ട്. സർവ്വ മേഖലകളിൽ നിന്നും സർക്കാരിന് ലഭിക്കുന്ന പിന്തുണയാണ് ഈ പരിപാടികളിലാകെ ദൃശ്യമാകുന്നത്.

കേരളത്തിൽ ഒന്നും നടക്കില്ലെന്ന ധാരണ ഈ ഘട്ടത്തിൽ അപ്രത്യക്ഷമായി. ഈ സർക്കാർ വിചാരിച്ചാൽ ഒന്നും നടക്കില്ലെന്നു വെല്ലുവിളിച്ചവർ നിശബ്ദരായി. ലോകഭൂപടത്തിൽകേരളത്തെ അടയാളപ്പെടുത്തുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാക്കി. തറക്കല്ലിട്ടത് യുഡിഎഫ് സർക്കാരിന്റെ കാലത്താണെങ്കിലും പദ്ധതിയുടെ നിർമ്മാണത്തിന്റെ നൂറു ശതമാനവും നടന്നത് കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ കാലം മുതലാണ്.

യുഡിഎഫ് സർക്കാരിന്റെ കടുത്ത അലംഭാവം കാരണം വഴിമുട്ടി നിന്നിരുന്ന ദേശീയ പാത വികസനവും എൽ ഡി എഫ് സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണ് സാധ്യമായത്. സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് നൽകാത്തതിനാൽ കേരളത്തിൽ ദേശീയപാതാ വികസനം അവസാനിപ്പിക്കുമെന്ന് ദേശീയപാതാ അതോറിറ്റി ആവർത്തിച്ചു വ്യക്തമാക്കി. എന്നിട്ടും ഒന്നും നടക്കാതെ വന്നപ്പോൾ ഒാഫീസ് അടച്ച് ദേശീയപാതാ അതോറിറ്റി കേരളം വിടുന്ന അവസ്ഥയാണുണ്ടായത്. 2016ൽ എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ കേന്ദ്ര സർക്കാരാകട്ടെ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത നിബന്ധനകൾ നമുക്ക് മേൽ അടിച്ചേൽപിച്ചു. അതിനെ തുടർന്ന് സ്ഥലമേറ്റെടുപ്പിനായുള്ള തുകയുടെ 25 ശതമാനം, അതായത് 6000കോടിയോളം രൂപ സംസ്ഥാന സർക്കാർ വഹിക്കാൻ തീരുമാനിച്ചു. ആ പ്രതിസന്ധികളെല്ലാം മറികടന്ന്, ജനങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തി സ്ഥലമേറ്റെടുക്കാനും കേരളത്തിന്റെ ദീർഘകാല സ്വപ്നമായ ഹൈവേ വികസനം യാഥാർത്ഥ്യമാക്കാനും നമുക്കു സാധിച്ചു.

ഇഴഞ്ഞു നീങ്ങിയ കൊച്ചി മെട്രൊ റെയിലും കണ്ണൂർ വിമാനത്താവളവും പൂർത്തിയാക്കി നാടിനു സമർപ്പിച്ചു. അസാധ്യമെന്നു പലരും വെല്ലുവിളിച്ച, യു ഡി എഫ് സർക്കാർ

വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, എ കെ ശശീന്ദ്രൻ, പി. എ. മുഹമ്മദ് റിയാസ് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!