ഗസ്റ്റ് അധ്യാപക ഒഴിവ്


ഗസ്റ്റ് അധ്യാപക ഒഴിവ്
കെ.എ.എസ് കോളേജിൽ ഇംഗ്ലീഷ്, മലയാളം, കോമേഴ്‌സ് എന്നീ വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. നെറ്റ് യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55%മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികളെ പരിഗണിക്കുന്നതാണ്.
അഭിമുഖം താഴെ പറയുന്ന സമയക്രമത്തിൽ നടക്കുന്നതാണ്.
21/05/2025-ബുധൻ -10am- മലയാളം
22/05/2025- വ്യാഴാഴ്ച -10am- കോമേഴ്‌സ്
22/05/2025- വ്യാഴാഴ്ച -11.30- ഇംഗ്ലീഷ്
സ്ഥലം:കെ.എ.എസ് കോളേജ് ,എംഎം സ്ട്രീറ്റ്, കൊയിലാണ്ടി.
എല്ലാ ഉദ്യോഗാർഥികൾക്കും അസ്സൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തിചേരാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – 9846056638, 8075031668

അധ്യാപക ഒഴിവ്
കോഴിക്കോട് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും നെറ്റ് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലെ അതിഥി അധ്യാപകരുടെ പാനലില്‍ ഉള്‍പ്പെട്ടവരുമായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 24ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2320694.

കേര സുരക്ഷാ ഇന്‍ഷുറന്‍സ്
ജില്ലയില്‍ തെങ്ങ്കയറ്റ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നാളികേര വികസന ബോര്‍ഡ് നടപ്പാക്കിവരുന്ന കേരസുരക്ഷാ ഇന്‍ഷുറന്‍സില്‍ അംഗമാകാം. അപേക്ഷകള്‍ കോഴിക്കോട് സ്വാഭിമാന്‍ സോഷ്യല്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയില്‍ ലഭ്യമാണ്. കടന്നല്‍ കുത്ത്, താല്‍ക്കാലിക അപകടങ്ങള്‍ എന്നിവക്ക് ആഴ്ചയില്‍ 3,500 രൂപ വെച്ച് ആറാഴ്ച വരെ താല്‍ക്കാലിക സമാശ്വാസം, മരണാനന്തര സഹായമായി ഏഴ് ലക്ഷം, പൂര്‍ണ അംഗവൈകല്യം ബാധിക്കുന്നവര്‍ക്ക് മൂന്നര ലക്ഷം രൂപ വരെ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടും. ഫോണ്‍: 8891889720, 0495 2372666, 9446252689.

ദര്‍ഘാസ് ക്ഷണിച്ചു
ബേപ്പൂര്‍ തുറമുഖത്തിലെ ക്രെയിനുകള്‍ക്ക് ഡീസല്‍ വിതരണം ചെയ്യുന്നതിനായി ഡീസല്‍ പമ്പ് റീഫില്ലിങ് സിസ്റ്റം സ്ഥാപിക്കാന്‍ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ പോര്‍ട്ട് ഓഫീസര്‍, ബേപ്പൂര്‍ പോര്‍ട്ട്, കോഴിക്കോട് 673015 എന്ന വിലാസത്തില്‍ മെയ് 29ന് ഉച്ചക്ക് ഒരു മണിക്കകം ലഭ്യമാക്കണം. ഫോണ്‍: 0495 2414863.







