പേരാമ്പ്രയില്‍ വിവാഹ വീട്ടില്‍ കവര്‍ച്ച

പേരാമ്പ്ര: പേരാമ്പ്ര പൈതോത്ത് വിവാഹ വീട്ടില്‍ കവര്‍ച്ച, കോറോത്ത് സന്ദാനന്ദന്റെ വീട്ടിലാണ് സംഭവം. ഓഫീസ് മുറിയില്‍ സൂക്ഷിച്ച കല്ല്യാണ വരുന്നിന് നല്‍കിയ പണം അടങ്ങിയ പെട്ടിയാണ് കവര്‍ച്ച നടത്തിയത്, മകളുടെ വിവാഹം ഇന്നലെയാണ് നടന്നത്.
ഇന്ന് രാവിലെ വാടക ഷോപ്പില്‍ നിന്നും പന്തല്‍ പൊളിക്കാനെത്തിയവരാണ് സമീപത്തെ കുറ്റിക്കാട്ടില്‍ പെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്, തുടര്‍ന്ന് വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. അടുക്കള വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്.
ഡോഗ്സ് കോഡ്, ഫിങ്കല്‍ പ്രിന്റ് വിധഗ്ദറും സ്ഥലത്തെത്തി പരിശോധ നടത്തി. പേരാമ്പ്ര പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.







