പ്രതീക്ഷാ റെസിഡന്‍സ് അസോസിയേഷന്‍ പുതിയതായി വാങ്ങിയ സ്പീക്കര്‍ സെറ്റ് ഉദ്ഘാടനം ചെയ്തു.
കൊല്ലം: പ്രതീക്ഷാ റെസിഡന്‍സ് അസോസിയേഷന്‍ പുതിയതായി വാങ്ങിയ സ്പീക്കര്‍ സെറ്റിന്റെ ഉദ്ഘാടനം സംഗീതാധ്യാപകനും സംവിധായകനുമായ പാലക്കാട് പ്രേംരാജ് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പ്രസിഡണ്ട് ശശിധരന്‍ കോമത്ത് അധ്യക്ഷനായി. അഡ്വ: കെ. അശോകന്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. പി. കെ. ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോ: സെക്രട്ടറി മോളി ദിനേശന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് നളിനി ശ്രീശന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗാനമേളയും ഉണ്ടായി.വാസു വി.വി.കെ, പി.കെ അനില്‍കുമാര്‍, ഗിരീഷ് ടി.എം എന്നിവര്‍ നേതൃത്വം നല്‍കി.



