ഓപ്പറേഷൻ സിന്ദൂർ വിജയം; തിരംഗ യാത്ര സംഘടിപ്പിച്ചു


കൊയിലാണ്ടി: പാകിസ്ഥാനിലെ ഭീകരർക്കെതിരെ ഓപ്പറേഷൻ സിന്ദൂറിലൂടെ വിജയം നേടിയ, ഭാരത സൈന്യത്തിനും, കേന്ദ്ര സർക്കാറിനുംഅഭിവാദ്യങ്ങൾ അർപ്പിച്ച് കൊയിലാണ്ടിയിൽ നടന്ന തിരംഗ യാത്രയിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു.
കെ.കെ വൈശാഖ്, അതുൽ പെരുവട്ടൂർ, അഡ്വ വി. സത്യൻ, വി.കെ.ജയൻ, എസ് ആർ ജയ്കിഷ് , പൂർവ്വ സൈനികരായ മുരളീധർ ഗോപാൽ വി.ടി.രാധാകൃഷ്ണൻ, ഷാജി വൃന്ദാവനം, വിശ്വൻ തുടങ്ങിയവർ നേതൃത്വം നൽകി.







