പവിത്രന് കൊയിലാണ്ടിക്ക് സ്വീകരണം നല്കി


കൊയിലാണ്ടി: ഡല്‍ഹി പോലീസിലെ ഔദ്യോഗിക സേവനത്തിന് ശേഷം വിരമിച്ച് നാട്ടില്‍ എത്തിയ പവിത്രന് കൊയിലാണ്ടിക്ക് സ്വീകരണം നല്കി, കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കൊയിലാണ്ടിക്കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചു. പോലീസ് കാര്യാലയത്തില്‍ നിന്നും ഇന്‍സ്പെക്ടര്‍ റാങ്കിലാണ് വിരമിച്ചത്.
ഡല്‍ഹി മലയാളികള്‍ക്കിടയിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ സജീവ സന്നിധ്യമായിരുന്നു. മുപ്പത്തി എട്ട് വര്‍ഷത്തെ സേവനത്തോടെപ്പം കൊയിലാണ്ടിക്കൂട്ടം ഡല്‍ഹി ചാപ്റ്റര്‍ ചെയര്മാന്,
ഗ്ലോബല്‍ പ്രസിഡന്റ്, ഓള് ഇന്ത്യ മലയാളി അസോസിയേഷന് പ്രസിഡന്റ്,
ഡല്‍ഹി പൊലീസ് മലയാളി ഉദ്യോഗസ്ഥരുടെ കൂട്ടായ്മ കൈരളി വെല്‍ഫയര്‍ അസോനിയേഷന് വൈസ് പ്രസിഡന്റ്, ബ്ലഡ് ഡേണേര്സ് കേരള ഡല്‍ഹി ഘടകം പ്രസിഡന്റ്, ഡല്‍ഹി മലയാളം മിഷന് കോര്‍ഡിനേറ്റര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നു.
എ. അസീസ് മാസ്റ്റര്‍, റഷീദ് മൂടാടി, ഫൈസല്‍ മൂസ, സഹീര്‍ ഗാലക്സി, ഫാറൂഖ് പൂക്കാട്, റിയാസ് അബുബക്കര്‍, മൊയ്തു കെ വി, കോഴിക്കോട് റെയില്‍വേ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് മേധാവി ഹാരിസ് കേളാട്ട്, ഡല്‍ഹി പൊലീസിലെ മലയാളി സഹ പ്രവര്‍ത്തകര്‍ എന്നിവര്‍ സ്വീകരണത്തില്‍ സന്നിഹിതരായിരുന്നു.







