ആശാ സമരം: രാപകല്‍ സമരയാത്രയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: ആശാ സമരത്തിന്റെ തൊണ്ണൂറ്റി ആറാം ദിവസമായ ഇന്ന് ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് യൂനിയന്‍ സംസ്ഥാ സെക്രട്ടറി, എം എ ബിന്ദു നയിക്കുന്ന സമര യാത്രയ്ക്ക് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കി.

വാദ്യഘോഷങ്ങളോടെ ആശാവര്‍ക്കര്‍മാരുള്‍പ്പെടെയുള്ള ജനാവലിയാണ് യാത്രയെ സ്വീകരിച്ചത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം പരിസരത്ത് നിന്ന് സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചു. പ്രശസ്ത സാഹിത്യകാരന്‍ കല്പറ്റ നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ആശാ സമരം, സമരം മറന്നു തുടങ്ങിയിരിക്കുന്ന ജനതയ്ക്കുള്ള പാഠമാണെന്ന് അദ്ദേഹം പറഞ്ഞു.
ഒത്തു തീര്‍പ്പല്‍ സമരങ്ങള്‍ക്കും വ്യാജ സമരങ്ങളുങ്ങള്‍ക്കിടയില്‍ ആശാ സമരം യഥാര്‍ത്ഥ സമരമാണ്. തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് അടിമ പ്രവൃത്തി ചെയ്യാന്‍ ഞങ്ങള്‍ തയ്യാറല്ല എന്ന് പ്രഖ്യാപിച്ചവരാണ് അവര്‍. ഈ സമരം ഭാവിക്കൊരു മുതല്‍കൂട്ടാണ്. സ്ത്രീകളുടെ മുന്‍കൈയില്‍ നടക്കുന്ന, മുന്നിലോ പിന്നിലോ പുരുഷാധികാരം ഇല്ലാത്ത സമരമാണിത്. സ്ത്രീകള്‍ അവരനുഭവിച്ച ദുരിതങ്ങളില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റാണ് ഈ സമരം നടത്തുന്നത്. ജീവിതം ത്യജിച്ചു കൊണ്ട് ഇവര്‍ നടത്തുന്ന ഈ സമരം അടിമത്തത്തോടുള്ള എതിര്‍പ്പാണെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത സംഘം കൊയിലാണ്ടി ചെയര്‍മാന്‍ എന്‍ വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനത്തില്‍ കണ്‍വീനര്‍ വി കെ ശോഭന, പ്രമുഖ സോഷ്യലിസ്റ്റ് കെ ശങ്കരന്‍ മാസ്റ്റര്‍, കോണ്‍ഗ്രസ് നേതാവ് അരുണ്‍ മണമല്‍, മുസ്ലീം ലീഗ് നേതാവ് അസീസ് മാസ്റ്റര്‍,വിജയരാഘവന്‍ ചേലിയ,സി എം പി നേതാക്കളായ കെ കരുണന്‍ കോയച്ചാട്ടില്‍ , എസ് യു സി ഐക്രമ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റിയംഗം പി എം ശ്രീകുമാര്‍, ആര്‍ എസ് പി നേതാവ് ഷൗക്കത്തലി കൊയിലാണ്ടി, കൗണ്‍സിലര്‍മാരായ ജമാല്‍ മാസ്റ്റര്‍, ജെ എസ് എസ് സംസ്ഥാന കമ്മറ്റിയംഗം കെ എം സുരേഷ് ബാബു,സാഹിത്യകാരി വി പി സുഹറ, ലോഹ്യവിചാരവേദി പ്രതിനിധി സുരേഷ് ബാബു തിക്കോടി, സി എം പി കര്‍ഷക ഫെഡറേഷന്‍ നേതാവ് ഉണ്ണി പഷ്ണത്ത്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റിയംഗം മുരളീധരന്‍ തോറോത്ത്, സ്വാഗത സംഘം ട്രഷറര്‍ ടി.പി കൃഷ്ണന്‍ ,മഹിളാ കോണ്‍ഗ്രസ് നേതാവ് ലാലിഷ പുതുക്കുടി, ജവഹര്‍ ബാലമഞ്ച് പ്രതിനിധി ലക്ഷ്മി പാര്‍വതി, ഐ എന്‍ ടി യു സി തയ്യല്‍ തൊഴിലാളി യൂണിയന്‍ നേതാവ് നിഷ ആനന്ദ്,ഐ എന്‍ ടി യു സി മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സുരേഷ് ബാബു മണമല്‍, കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ ലീല,ജില്ലാ സെക്രട്ടറി ടി ശ്രീദേവി, ശ്രദ്ധ കൊയിലാണ്ടി പ്രതിനിധി എന്‍ വി മുരളി, സേവാദള്‍ നാഷണല്‍ സെക്രട്ടറി പി വി വേണുഗോപാല്‍, വനിതാ ലീഗ് നേതാവ് കെ പി ഷക്കീല എന്നിവര്‍ സംസാരിച്ചു.

വൈറ്റ്‌റോസ് ‘ കലാസംഘം അവതരിപ്പിച്ച ‘ആശാഭരിതം’ നാടകവും ഗാനസദസും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!