മലപ്പുറത്ത് വന്യജീവിയുടെ അക്രമണം; ഒരാള്‍ മരിച്ചു


മലപ്പുറം: കാളികാവ് അടക്കാക്കുണ്ടില്‍ വന്യജീവിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. ടാപ്പിങ്ങിന് പോയ സമയത്താണ് ആക്രമിച്ചത്. കടുവയുടെ ആക്രമണമാണെന്നാണ് സംശയം.
ആർ ആർ ടി പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിക്കുകയായിരുന്നു. അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തുനിന്നും 5 കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.







