റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് യുവതി മരിച്ചു
വയനാട്:മേപ്പാടി തൊള്ളായിരം കണ്ടിയിലെ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശിയായ നിഷ്മയാണ്(25) മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
എമറാള്‍ഡ് റിസോര്‍ട്ടില്‍ മരത്തടികള്‍ കൊണ്ട് നിര്‍മിച്ച പുല്ലുമേഞ്ഞ ടെന്റ് തകര്‍ന്നു വീണാണ് അപകടം. 900 വെഞ്ചേഴ്‌സ് എന്ന റിസോര്‍ട്ടില്‍ നിര്‍മിച്ചിരുന്ന ടെന്റ് ആണ് തകര്‍ന്നത്.