കുറുവങ്ങാട് പനമരം മുറിക്കുന്നതിനിടയില്‍ ദേഹത്തുവീണ് വയോധികന്‍ മരിച്ചു

 

കൊയിലാണ്ടി: കുറുവങ്ങാട് വട്ടാന്‍ കണ്ടി ബാലന്‍ നായര്‍ 75 ആണ് മരണപ്പെട്ടത്. വീട്ടിലെ പനമരം മരം മുറിക്കുന്നതിനിടയില്‍ താഴെ നില്‍ക്കുകയായിരുന്ന ഇയാളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.

ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ നാട്ടുകാരും സ്റ്റേഷന്‍ ഓഫീസര്‍ വികെ ബിജുവിന്റെ നേതൃത്തത്തില്‍ അഗ്നിരക്ഷാ സേന എത്തി കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റ്‌മോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!