ചക്കിട്ടപാറ കുളത്തൂര്‍ ഉന്നതിയിലെ കുട്ടികള്‍ക്ക് കായിക ഉപകരണങ്ങള്‍ നല്‍കി

കൊയിലാണ്ടി: ജില്ലാ നിയമ സഹായ അതോറിറ്റി കോഴിക്കോട്, താലൂക്ക് നിയമസഹായ കമ്മിറ്റി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ ചക്കിട്ടപാറ പഞ്ചായത്തിലെ കുളത്തൂര്‍ ഉന്നതിയിലെ കുട്ടികള്‍ക്ക് കായിക ഉപകരണങ്ങള്‍ വിതരണം ചെയ്തു.

കുളത്തൂര്‍ സാസ്‌കാരിക നിലയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ആന്‍സി ടി. കായിക ഉപകരണങ്ങള്‍ കൈമാറി. ടി. എല്‍. എസ്. സി സെക്രട്ടറി ദിലീപ് കാരയാട് അധ്യക്ഷത വഹിച്ചു. സെക്ഷന്‍ ഓഫീസര്‍ പ്രസാദ്, ഊര് മൂപ്പന്‍ ബാലന്‍, ട്രൈബല്‍ പ്രമോട്ടര്‍മാരായ അശ്വതി, പ്രീതി, ബില്‍ന, പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!