ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്

ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (യോഗ്യത: ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (പ്ലസ് ടു), ആറ് മാസത്തെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ (എസ്എസ്എല്‍സി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. ഫോണ്‍: 7994449314.

ഫോറസ്റ്റ് വാച്ചര്‍: അഭിമുഖം 16ന്

ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (വനാശ്രിതരായ പുരുഷന്മാരായ പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം) (കാറ്റഗറി നം. 206/2024) തസ്തികയുടെ അഭിമുഖം മെയ് 16ന് രാവിലെ ഏഴ് മുതല്‍ ജില്ലാ പി എസ് സി ഓഫീസില്‍ നടക്കും. മെയ് 14നകം ഇന്റര്‍വ്യൂ മെമ്മോകള്‍ ലഭ്യമാകാത്തവര്‍ ജില്ലാ പി എസ് സി ഓഫീസുമായി ബന്ധപ്പെടണം.


അപേക്ഷ ക്ഷണിച്ചു

വടകര തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലാസ്‌കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0495 2523031.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് താലൂക്ക് പരിധിയില്‍ അടിയന്തിരഘട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ടിപ്പര്‍, ക്രെയിന്‍, വള്ളങ്ങള്‍, ബോട്ടുകള്‍, മരംമുറി യന്ത്രങ്ങള്‍, ജനറേറ്ററുകള്‍, ലൈറ്റുകള്‍ എന്നിവക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ കവറിന് മുകളില്‍ ദുരന്തനിവാരണം – 2025 എന്നും മാനദണ്ഡം ഒന്നാം ഖണ്ഡികയില്‍ പറയുന്ന ഏതെല്ലാം ഇനങ്ങളാണ് ക്വട്ടേഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും രേഖപ്പെടുത്തണം.

ക്വട്ടേഷനുകള്‍ മെയ് 17ന് വൈകീട്ട് നാല് വരെ അതത് വില്ലേജ് ഓഫീസുകളിലോ താലൂക്ക് ഓഫീസില്‍ നേരിട്ടോ സമര്‍പ്പിക്കാം. വില്ലേജ് ഓഫീസുകളില്‍ ലഭിച്ച ക്വട്ടേഷനുകള്‍ വില്ലേജ് ഓഫീസര്‍മാര്‍ മെയ് 19ന് താലൂക്ക് ഓഫീസിലെ ജെ 3 സെക്ഷനില്‍ ഏല്‍പ്പിക്കണം. മെയ് 20ന് ഉച്ചക്ക് 12ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 0495 2372966.

ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്‌സ്

കോഴിക്കോട് ഗവ. ഐടിഐയില്‍ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9526415698.

നിയമസഭ സമിതി സിറ്റിങ് 27ന്

നിയമസഭ ഹരജികള്‍ സംബന്ധിച്ച സമിതി സിറ്റിങ് മെയ് 27ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സമിതിയുടെ പരിഗണനയിലുള്ളതും ജില്ലയില്‍നിന്ന് ലഭിച്ചതുമായ ഹരജികളില്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, ഹരജിക്കാര്‍ എന്നിവരുമായി ചര്‍ച്ചയും തെളിവെടുപ്പം നടത്തുകയും പുതിയ പരാതികള്‍/നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. പുതിയ പരാതികള്‍/നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ പകര്‍പ്പ് സെക്രട്ടറി, ഹരജികള്‍ സംബന്ധിച്ച സമിതി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം -33 എന്ന വിലാസത്തിലോ petitionsa@niyamasabha.nic.in ഇ-മെയില്‍ വിലാസത്തിലോ മെയ് 21നകം ലഭ്യമാക്കണം. ഫോണ്‍: 0471 2512444.

മൈ ഭാരത് പോര്‍ട്ടല്‍ രജിസ്ട്രേഷന്‍

പ്രകൃതി ദുരന്തങ്ങള്‍, അപകടങ്ങള്‍, അടിയന്തരഘട്ടങ്ങള്‍, അപ്രതീക്ഷിത സാഹചര്യങ്ങള്‍ എന്നിവ നേരിടാന്‍ പരിശീലനം നേടുന്നതിനും സെല്‍ഫ് ഡിഫന്‍സ് വളണ്ടിയര്‍മാരാവുന്നതിനുമായി മൈ ഭാരത് പോര്‍ട്ടലില്‍ (https://mybharat.gov.in) രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9447752234.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!