ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ആന്റ് റീഡിംഗ് റൂം 50ാം വാര്‍ഷികാഘോഷ സമാപനം എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യു
ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ആന്റ് റീഡിംഗ് റൂം 50ാം വാര്‍ഷികാഘോഷ സമാപനത്തില്‍ ലൈബ്രറിക്ക് നല്‍കിയ സമഗ്ര സംഭാവനക്കുള്ള സൂര്യപ്രഭാ പുരസ്‌കാരം ഇ.കെ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നല്‍കി ആദരിക്കും.
ഒരു വര്‍ഷം നീണ്ട 50ാം വാര്‍ഷികാഘോഷത്തിന്റെ സമാപന പരിപാടി മെയ് 29 ന് തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. കന്മന ശ്രീധരന്‍ മാസ്റ്റര്‍ മുഖ്യഭാഷണം നടത്തും. ഭാരവാഹികള്‍ കൊയിലാണ്ടിയില്‍ പ്രസ്സ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇ. കെ. ബാലന്‍, പി. രാഖേഷ് കുമാര്‍, എ. സുരേഷ്, ഹരിദേവ് എന്നിവര്‍ പങ്കെടുത്തു.