കടലില്‍ കുടുങ്ങിയ ബോട്ടിന് രക്ഷകരായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്
കോഴിക്കോട്: പ്രൊപ്പല്ലൂര്‍ തകരാറിലായി കടലില്‍ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെയും ബോട്ടിനെയും സുരക്ഷിതമായി കരക്കെത്തിച്ച് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്. പുതിയാപ്പ ബാര്‍ബരില്‍ നിന്ന് മത്സ്യബന്ധനത്തിനായി പോയ ഭാഗ്യശ്രീ ബോട്ടാണ് പ്രോപ്പല്ലൂര്‍ തകരാറിലായി കടലില്‍ കുടുങ്ങിയത്.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ അസ്സിസ്റ്റന്റ് ഡയറക്ടര്‍ സൂനീര്‍ വി യുടെ നിര്‍ദ്ദേശപ്രകാരം മറൈന്‍ എന്‍ഫോഴ്‌മെന്റ് വിങ് ഇന്‍സ്പക്ടര്‍ വിങ് ഹെഡ്ഗാര്‍ഡ് ഷണ്‍മുഖന്‍ പി, ഫിഷറീസ് എക്‌സ്സൈസ് ഓഫീസര്‍ ആതിര പികെ എന്നിവരുടെ നേതൃത്വത്തില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഗാര്‍ഡ് മനു തോമസ്, സീ റസ്‌ക്യൂ ഗാര്‍ഡുമാരായ ഷൈജു കെ, രാജേഷ് ഡി എന്നീവരടങ്ങുന്ന ടീം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും സുരേന്ദ്രന്‍ എസ്പി, സ്രാമ്പിക്കല്‍ പുതിയങ്ങാടി പി ഒ പുതിയാപ്പ കോഴിക്കോട് എന്നയാളുടെ ഉടമസ്ഥതയിലുള്ള IND KL 07 MM 4753 ഭാഗ്യശ്രീ എന്ന ബോട്ടും 11 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി സുരക്ഷിതമായി ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തിച്ചു.