ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം: കൊയിലാണ്ടിയിൽ പ്രകടനവും പൊതുയോഗവും

കൊയിലാണ്ടി:  അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു  പ്രകടനവും പൊതുയോഗവും കൊണ്ട് സംഘടിപ്പിച്ചു.

കൊയിലാണ്ടി സ്റ്റേഡിയത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തിയ ശേഷം കൊയിലാണ്ടി നഗര സഭയുടെ യു എ ഖാദർ സാംസ്കാരിക പാർക്കിൽ വെച്ച് നടന്ന സമ്മേളനം എസ് എച്ച് ഓ ശ്രീലാൽ ചന്ദ്രശേഖരൻ ഉൽഘാടനം ചെയ്തു.

വേണുഗോപാൽ പി വി അധ്യക്ഷത വഹിച്ചു. പ്രേമാനന്ദൻ സ്വാഗതവും യു കെ രാഘവൻ നായർ, മുരളീധരൻ ഗോപാൽ, സതീശൻ ഒ എം, കെ എസ് നായർ, എം പി കുഞ്ഞിക്കണ്ണൻ, ഉണ്ണികൃഷ്ണൻ, ശശി ആയില്യം എന്നിവരും മഹിളാ വിംഗിനു വേണ്ടി നിഷ മന്ദിക്കണ്ടി എന്നിവരും ആശംസകൾ അർപ്പിച്ചു. മുരളി മൂടാടി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!