‘നേര്’ ലഹരി വിരുദ്ധ വിഷ്വൽ ആൽബം ഒരുങ്ങുന്നു

കൊയിലാണ്ടി: പുതിയ ലഹരി വിരുദ്ധ വിഷ്വൽ ആൽബം ഒരുങ്ങുന്നു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് ഒ കെ രചനയും സംവിധാനവും നിർവഹിക്കുന്ന നേര് എന്ന ലഹരി വിരുദ്ധ വിഷ്വൽ ആൽബത്തിന്റെ ചിത്രീകരണം ആരംഭിച്ചു.

പ്രശസ്ത സിനിമാനടനും മിമിക്രി ആർട്ടിസ്റ്റും ആയ മധുലാൽ കൊയിലാണ്ടി ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സിനിമ സീരിയൽ താരങ്ങളായ നജീബ് കീഴരിയൂർ, റമീസ് അത്തോളി, പ്രവിജ മണവാളൻ എന്നിവരോടൊപ്പം ഒരു കൂട്ടം കലാകാരന്മാർ അണിനിരക്കുന്ന ആൽബത്തിന്റെ തിരക്കഥയും സാങ്കേതിക സഹായവും നിർവഹിക്കുന്നത് മധു ലാൽ കൊയിലാണ്ടി ആണ്.

സംഗീതം പാലക്കാട് പ്രേംരാജ്, ക്യാമറ ഷാജി പയ്യോളി, കൊറിയോഗ്രാഫി ഷിയ എയ്ഞ്ചൽ എന്നിവരും നിർവഹിക്കുന്നു. നടുവത്തൂർ, കാവും വട്ടം, കൊയിലാണ്ടി ഭാഗങ്ങളിൽ ചിത്രീകരണം പുരോഗമിക്കുന്ന ആൽബം ഉടനെ പുറത്തിറങ്ങുമെന്ന് അണിയർ പ്രവർത്തകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!