മുചുകുന്നില്‍ തേങ്ങാ കൂടകത്തി നശിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മുചുകുന്നില്‍ തേങ്ങാ കൂടകത്തി നശിച്ചു. വടക്കെ പാപ്പാരി പത്മനാഭന്റെ വീടിനോടനുബന്ധിച്ചുള്ള തേങ്ങാക്കുടയാണ് ശനിയാഴ്ച രാവിലെ കത്തിനശിച്ചത്.

തീ ആളിപ്പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ നാട്ടുകാരും, വിവരം കിട്ടിയതിനനുസരിച്ച് കൊയിലാണ്ടി അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു. തേങ്ങാക്കൂടയും, ആയിരത്തോളം തേങ്ങയും പൂര്‍ണ്ണമായും കത്തിനശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!