രാത്രികാല മൃഗചികിത്സ ഇനി വീട്ടുമുറ്റത്തും
കൊയിലാണ്ടി: മൃഗ ചികിത്സ രാത്രികാലത്തും ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ വെറ്റിനറി യുണിറ്റിന്റെ സേവനം കൊയിലാണ്ടി യിലും ആരംഭിച്ചു. കാനത്തിൽ ജമീല MLA ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു.
നഗരസഭ ചെയ്യർപേഴ്സൺ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് പ്രഡിഡണ്ട് പി. ബാബുരാജ് മുഖ്യതിധിയായി. ഡോ മനോജ് ലാൽ കെ എം പദ്ധതി വിശദീകരണം നടത്തി. അഡ്വ കെ സത്യൻ, ഇന്ദിരടീച്ചർ, അജിത് മാസ്റ്റർ, പ്രജില സി, നിജില പറവക്കൊടി, എം പ്രമോദ്, സജിത പി, അസീസ്‌മാസ്റ്റർ എന്നിവർ സംസാരിച്ചു.
ചെയ്ർപേഴ്സൺ സുധ കിഴക്കെപ്പാട്ട് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ഡോ സുനിൽ കുമാർ സ്വാഗതവും നിധീഷ് എ കെ നന്ദിയും പറഞ്ഞു. കൊയിലാണ്ടി മൃഗാശുപത്രി കേന്ദ്രമായി പ്രവർത്തിക്കുന്ന യുണിറ്റിന്റെ സേവനം വൈകീട്ട് 6മണിമുതൽ രാവിലെ 6 മണിവരെ ലഭ്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് 1962എന്ന നമ്പറിൽ വിളിക്കാവുന്നതാണ്