മികച്ച വില്ലേജ് ഓഫീസ് ആയി തിരഞ്ഞെടുക്കപ്പെട്ട കൊഴുക്കല്ലൂർ വില്ലേജ് ഓഫീസറേയും ജീവനക്കാരേയും വില്ലേജ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു

മേപ്പയ്യൂർ:  കൊയിലാണ്ടി താലൂക്കിലെ മികച്ച വില്ലേജ് ഓഫീസ് ആയി തിരഞ്ഞെടുക്കപ്പെട്ട കൊഴുക്കല്ലൂർ വില്ലേജ് ഓഫീസറേയും ജീവനക്കാരേയും വില്ലേജ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് മെബർ റാബിയ, എടത്തി കണ്ടി അധ്യക്ഷതവഹിച്ചു മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജൻ ഉദ്ഘാടനം ചെയതു.  കൊയിലാണ്ടി താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ഡി. രജ്ഞിത്ത് മുഖ്യ ഥിതിയായിരുന്നു.  വില്ലേജ് ഓഫിസിലേക്ക് മേപ്പയൂർ സർവ്വീസ് സഹകരണ ബാങ്ക്, മേപ്പയൂർ കോ ഓപ്പറേറ്റിവ് ടൗൺ ബാങ്ക്, മേപ്പയൂർ കോ ഒപ്പറേറ്റിവ് ഹൗസിങ്ങ് സൊസൈറ്റി, മേപ്പയൂർ അഗ്രികൾച്ചർ മാർക്കറ്റെയിൻ വെൽഫയർ കോ ഓപ്പറേറ്റീവ് സൊ സൈററി എന്നീ സ്ഥാപനങ്ങൾ നൽകിയ ഫർണീച്ചർ പഞ്ചായത്ത് പ്രസിഡൻറ് കെ. ടി. രാജൻ ഏറ്റുവാങ്ങി.

കെ. കെ. രാഘവൻ മാസ്റ്റർ,  പി. ബാലൻ മാസ്റ്റർ, മേപ്പയൂർ കുഞ്ഞികൃഷ്ണൻ, പി. കെ. ജസിൻ, എം. കെ. രാമചന്ദ്രൻ, ഇ. കുഞ്ഞിക്കണ്ണൻ, അബ്ദുറഹിമാൻ മാസ്റ്റർ, പി വേലായുധൻ, കെ. ജി. ബിജുകുമാർ എന്നിവർ സംസാരിച്ചു, വില്ലേജ് ഓഫീസർ എ. മിനി, വില്ലേജ് അസിസ്റ്റന്റ് രതീഷ് ഇ. എം എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!