പന്തലായനി ബ്ലോക്ക് കെ എസ് എസ് പി യു കമ്മിറ്റി സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു


കൊയിലാണ്ടി: പന്തലായനി ബ്ലോക്കിലെ പെൻഷൻ സുഹൃത്തുക്കളുടെ രചനകളും ശ്രദ്ധേയരായ സാഹിത്യകാരന്മാരുടെ രചനകളും ഉൾപ്പെടുത്തി പന്തലായനി ബ്ലോക്ക് കെ എസ് എസ് പി യു സാംസ്കാരിക വിഭാഗം പുറത്തിറക്കിയ പ്രസിദ്ധീകരണമാണ് മുഖം. പെൻഷൻകാരുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന നകാര കേസ് വിധി പ്രസ്താവത്തിന്റെ മലയാള പരിഭാഷയാണ് ഡി.എസ്. നകാര ആന്റ് അദേഴ്സ് Vs ഇന്ത്യൻ യൂനിയൻ എന്ന പേരിൽ എൻ.കെ.കെ. മാരാർ തയ്യാറാക്കിയ പുസ്തകം. ഈ രണ്ടു പ്രസിദ്ധീകരണങ്ങളുടെയും അവലോകനമാണ് സാംസ്കാരിക സദസ്സിലൂടെ നിർവ്വഹിക്കപ്പെട്ടത്.
എഴുത്തുകാരും കെ എസ് എസ് പി യു പ്രവർത്തകരും ഉൾപ്പടെ നൂറിലേറെപ്പേർ പരിപാടിയിൽ പങ്കെടുത്തു.
കന്മന ശ്രീധരൻ മാസ്റ്റർ ചർച്ചക്ക് തുടക്കം കുറിച്ചു. കെ.ഭാസ്കരൻ മാസ്റ്റർ, എൻ.കെ.കെ. മാരാർ, ടി.വി.ഗിരിജ, ടി.സുരേന്ദ്രൻ മാസ്റ്റർ, ഭാസ്കരൻ ചേനോത്ത്, യു.കെ.രാഘവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എൻ.വി. സദാനന്ദൻ മോഡറേറ്ററായി.







