എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ പ്രദർശനമായി ബോഡി ബിൽഡിംഗ്
ശരീര സൗന്ദര്യത്തിൻ്റെ അഴകും കരുത്തും കാണിച്ച് ബോഡി ബിൽഡിംഗ് പ്രദർശനം. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ബീച്ചിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ കായിക പ്രദർശനങ്ങളുടെ ഭാഗമായാണ് ബോഡി ബിൽഡിംഗ് പ്രദർശനം അരങ്ങേറിയത്. കഴിഞ്ഞ വർഷത്തെ മിസ്റ്റർ കേരള സാബിത്ത്, ജൂനിയർ വിഭാഗത്തിൽ സംസ്ഥാന ചാമ്പ്യനായ സിമിൽ രാജൻ, സ്പോർട്സ് ഫിസിക്കിൽ മിസ്റ്റർ സൗത്ത് ഏഷ്യ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ സചിൻ, രാജ്യാന്തര താരം കവിത എന്നിവർ പ്രദർശനത്തിനെത്തി.
കായികമാണ് ലഹരി എന്ന സന്ദേശവുമായി സംഘടിപ്പിച്ച ബോഡി ബിൽഡിംഗ് പ്രദർശനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. റോയ് വി ജോൺ ഉദ്ഘാടനം ചെയ്തു. ജില്ലാ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എ.പി നൗഷാദ്, ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷന്‍ പ്രസിഡൻ്റ് ഗിരീഷ്, സെക്രട്ടറി ബാബു ഹനാൻ, വികെ സാബിറ, ഗിരീഷ് എന്നിവർ സംസാരിച്ചു.