ദൃശ്യം 2025 സാംസ്‌കാരിക സായാഹ്നം പ്രശസ്ത സിനിമ പ്രവര്‍ത്തക കുക്കു പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു
അരിക്കുളം: അരിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ദേശീയ സംസ്കാരിക ഉത്സവം ദൃശ്യം 2025 അവസാന ദിവസം സാംസ്കാരിക സായാഹ്നം പ്രശസ്ത സിനിമ പ്രവർത്തക കുക്കു പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ മാസ്റ്റർ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ എ. സി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ആശംസകൾ അർപ്പിച്ചുകൊണ്ട് അഷറഫ് വള്ളോട്ട്, സി. ബിജു മാസ്റ്റർ, പ്രദീപൻ കണ്ണമ്പത്ത്, വി. എം. ഉണ്ണി, ടി. താജുദ്ദീൻ എന്നിവർ സംസാരിച്ചു.
അരിക്കുളം പഞ്ചായത്ത് മുൻ പ്രസിഡണ്ടുമാരായ കെ. കെ. നാരായണൻ, എ. കെ. എൻ. അടിയോടി, പി. ഗീതാ ദേവി, ടി. സുരേഷ്, സി. രാധ എന്നിവർ സന്നിഹിതരായി. അനിൽ കോളിയോട് നന്ദി പറഞ്ഞു.
തുടർന്ന് പാണ്ടിമേളം, തീപ്പന്തങ്ങൾ, രാജസ്ഥാൻ ഫോക്ക് ഡാൻസ് ബിറാജ് ഹോളി, കുടുംബശ്രീ കലാപരിപാടികൾ എന്നിവ അരങ്ങേറി.