മോണ്ടിസ്സോറി, പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിങ്

മോണ്ടിസ്സോറി, പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയിനിങ്

ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിങ് ഡിവിഷന്‍ മെയ് മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.

റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ മൂന്ന് റിസര്‍ച്ച് അസിസ്റ്റന്റുമാരെ നിയമിക്കും. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളിലുള്ള ബിരുദവും, എംപിഎച്ച്/എംഎസ്‌സി നഴ്‌സിങ്/എംഎസ്ഡബ്ല്യൂ എന്നിവയിലുള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി 35 വയസ്സ്. അപേക്ഷകള്‍ മെയ് 15 വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in.

ബീച്ച് അംബ്രല്ല: അപേക്ഷ ക്ഷണിച്ചു

ഭാഗ്യക്കുറി ഏജന്ററുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്കുള്ള സൗജന്യ ബീച്ച് അംബ്രല്ലക്കുള്ള അപേക്ഷകള്‍ മെയ് 15 വരെ സ്വീകരിക്കുമെന്ന് ജില്ലാ ലോട്ടറി വെല്‍ഫെയര്‍ ഓഫീസര്‍ അറിയിച്ചു. അപേക്ഷാ ഫോം ഓഫീസില്‍നിന്ന് നേരിട്ട് വാങ്ങാം. ഫോണ്‍: 0495 2378222.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!