മേപ്പയ്യൂരിൽ ആനിമേഷനും കോസ്മറ്റോളജിയും ഇനി സൗജന്യമായി പഠിക്കാം

മേപ്പയ്യൂര്‍: ആനിമേഷനും കോസ്മറ്റോളജിയും ഇനി സൗജന്യമായി പഠിക്കാം GVHSS മേപ്പയ്യൂർ SKill Development Centre ലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മേപ്പയൂർ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി ആരംഭിക്കുന്ന സ്കിൽ ഡെവലപ്മെൻറ് സെൻററിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു . നൂതന സാങ്കേതികവിദ്യയിൽ അന്താരാഷ്ട്ര നിലവാരത്തിൽ ശേഷി ആർജിക്കാൻ വിദ്യാർഥികൾക്ക് അവസരം ഒരുക്കികൊണ്ടുള്ള കോസ്മെറ്റോളജിസ്റ്റ് ആനിമേറ്റർ എന്നീ രണ്ട് കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നത് .

യോഗ്യത പത്താം ക്ലാസ്. കാലാവധി ഒരു വർഷവും പ്രായപരിധി 15 മുതൽ 23 വയസ്സു വരെയുമാണ് എസ് സി /എസ് ടി ഭിന്നശേഷി വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കുന്നതാണ് .ക്ലാസുകൾ ശനി ഞായർ ഒഴിവു ദിവസങ്ങളിൽ മാത്രമായിരിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ദേശീയ സർക്കാർ അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഒരു ബാച്ചിലേക്ക് 25 പേർക്ക് മാത്രമായിരിക്കും അവസരമുണ്ടായിരിക്കുക. 08/05/2025 മുതൽ സ്കൂളിൽ നിന്ന് അപേക്ഷ ഫോം വിതരണം ചെയ്യുന്നതാണ്. അഡ്മിഷൻ സമർപ്പിക്കേണ്ട അവസാന തീയ്യതി 15/05/2025. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – SDC കോഡിനേറ്റർ 9605983320

അപേക്ഷ കൊടുത്തു തുടങ്ങേണ്ട തിയ്യതി :08.05.25 അവസാന തിയ്യതി 15.05.2025. ഈ വർഷം എസ്എസ്എൽസി പാസായ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!