എസ് സി വനിതാഗ്രൂപ്പ് സംരംഭം പദ്ധതിയില്‍ പി ആര് കണ്‍സ്ട്രക്ഷന്‍ ടൂള്‍ വാടക സ്റ്റോര്‍ ആരംഭിച്ചു


മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 11ആം വാര്‍ഡില്‍ നിടുംപൊയില്‍ പ്രദേശത്ത് മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25വര്‍ഷത്തെ എസ് സി വനിതാഗ്രൂപ്പ് സംരംഭം’പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച സംരംഭം പി ആര് കണ്‍സ്ട്രക്ഷന്‍ ടൂള്‍ വാടക സ്റ്റോര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങടത്ത് ഉദ്ഘാടനം ചെയ്തു
മേലടി ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് രവീന്ദ്രന് സ്വാഗതം പറഞ്ഞ യോഗത്തില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി പ്രസന്ന അധ്യക്ഷത വഹിച്ചു
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സന് ലീന പുതിയോട്ടില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സിപി അനീഷ് കുമാര്‍, വാര്‍ഡ് കണ്‍വീനര്‍ കെടികെ പ്രഭാകരന് , എസി രാജാഗോപാലന്‍ വാസുമാസ്റ്റര്‍
എന്നിവര്‍ ആശംസ അറിയിച്ച് സംസാരിച്ചു. എ പി മുരളി നന്ദി പറഞ്ഞു










