ലഹരിക്കെതിരെ ‘ടു മില്യണ്‍ പ്ലഡ്ജ്’: യുവജന ശില്‍പശാല സംഘടിപ്പിച്ചു
ലോക ലഹരിവിരുദ്ധ ദിനത്തില്‍ (ജൂണ്‍ 26) ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന ‘ടു മില്യണ്‍ പ്ലഡ്ജ്’ ലഹരിവിരുദ്ധ ജനകീയ മുന്നേറ്റത്തിന്റെയും ബോധവത്കരണ ക്യാമ്പയിനിന്റെയും മുന്നൊരുക്കങ്ങളുടെ ഭാഗമായി യുവജന ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ബിജു, സിറ്റി പൊലീസ് കമീഷണര്‍ കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി പി നിഷ, വിദ്യാഭ്യാസ കോഓഡിനേറ്റര്‍ വി പ്രവീണ്‍ കുമാര്‍, ടി അബ്ദുന്നാസര്‍, ഹസീന, പി എ അഞ്ജന എന്നിവര്‍ സംസാരിച്ചു.
ജൂണ്‍ 26ന് ജില്ലയിലുടനീളം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തില്‍ 20 ലക്ഷം പേര്‍ ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കുന്ന പരിപാടിക്കായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് കോഓഡിനേറ്റര്‍മാരെ യോഗത്തില്‍ തെരഞ്ഞെടുത്തു.
തുടര്‍ന്ന് നടന്ന യുവജന സംഘടനകളുടെ യോഗത്തില്‍ വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ പി പി നിഷ, ജില്ലാ പഞ്ചായത്തംഗം എം ധനീഷ് ലാല്‍, യുവജന സംഘടന നേതാക്കളായ പി പി ഷൈജു, ദിപു പ്രേംനാഥ്, കെ അരുണ്‍, വൈശാഖ്, റിയാസ് അഹ്‌മദ്, കലാജിത്ത് എന്നിവര്‍ സംസാരിച്ചു.