ദൃശ്യം ദേശീയ സാംസ്‌കാരിക ഉത്സവത്തിന് അരിക്കുളത്ത് തിരി തെളിഞ്ഞു
അരിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ദേശീയ സാംസ്കാരിക ഉത്സവം ദൃശ്യം 2025– ന് ഉജ്ജ്വല തുടക്കമായി. ഔദ്യോഗിക ഉദ്ഘാടനം ടി. പി. രാമകൃഷ്ണൻ എം. എൽ. എ നിർവഹിച്ചു.
ചടങ്ങിൽ, ദൃശ്യം ജനറൽ കൺവീനർ ഒ. കെ. ബാബു സ്വാഗതം ആശംസിച്ചു. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ അധ്യക്ഷത വഹിച്ചു.
പ്രമുഖ സിനിമാതാരം രമ്യ നമ്പീശൻ മുഖ്യാതിഥിയായി. ആശംസകൾ നേർന്നുകൊണ്ട്
ടി. പി. ദാസൻ, എസ്. കെ. സജീഷ്, അഡ്വ. പി. എം. സുരേഷ് ബാബു, ടി. വി. ബാലൻ, കെ. ലോഹ്യ, നജീദ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ചടങ്ങിൽ സന്നിഹിതരായി.
കെ. കെ. വേണുഗോപാൽ നന്ദി പറഞ്ഞു.
വൈകിട്ട് 5 മണിക്ക് ആരംഭിച്ച ദൃശ്യം ഘോഷയാത്ര 13 വാർഡുകളിലെയും ബഹുജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വിവിധ കലാരൂപങ്ങൾ, തീംപ്ലോട്ടുകൾ എന്നിവ കൊണ്ടും ശ്രദ്ധേയമായി. തുടർന്ന് അമ്പതോളം കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച സ്വാഗതഗാന ദൃശ്യാവിഷ്കാരം ചടങ്ങിന് മിഴിവേകി.
രാത്രി 8:00 മണിക്ക് രമ്യ നമ്പീശനും ടീമും അവതരിപ്പിച്ച നൃത്ത തരംഗ കാണികളുടെ പ്രശംസ പിടിച്ചു പറ്റി.
സാംസ്കാരിക ഉത്സവത്തോട് അനുബന്ധിച്ച്
മെയ് അഞ്ചു മുതൽ മെയ് 8 വരെ നടക്കുന്ന ‘കേരള നിയമസഭ ചരിത്ര ഫോട്ടോ പ്രദർശനം’ ഉദ്ഘാടനം ചെയ്തു.
രണ്ടാം വൈകീട്ട് അഞ്ച്മണിക്ക് സാംസ്കാരിക സായാഹ്നം സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും. 6 മണി ശീതൾ എസ്. കുമാർ അവതരിപ്പിക്കുന്ന സോപാനസംഗീതം
രാത്രി 8 മണിക്ക് കൗശിക് ആൻഡ് ടീം നയിക്കുന്ന മ്യൂസിക് ബാൻഡ് ‘കെ.എൽ. എക്സ്പ്രസ്’ അരങ്ങേറും.