ദേശീയ സാംസ്കാരിക ഉത്സവം – ദൃശ്യം നഗരിയിൽ പതാക ഉയർന്നു


അരിക്കുളം ഗ്രാമ പഞ്ചായത്ത് ദേശീയ സാംസ്കാരിക ഉത്സവം ദൃശ്യം 2025
ഉത്സവത്തിന്റെ ഭാഗമായി, ദൃശ്യനഗരിയായ കാളിയത്തുമുക്കിയിൽ ആഘോഷപരമായ രീതിയിൽ പതാക ഉയർത്തി.
ഉത്സവ പതാക പത്മശ്രീ മാണി മാധവ ചാക്യാരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും കുടുംബാംഗം പത്മാവതി ഇല്ലോടമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ മാസ്റ്റർക്ക് കൈമാറി.
അരിക്കുളം മുക്കിൽ നിന്നാരംഭിച്ച വിളംബര ജാഥയും ഇതോടൊപ്പം ഉണ്ടായിരുന്നു.
ദൃശ്യനഗരിയായ കാളിയത്തുമുക്കിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും സ്വാഗതസംഘം ചെയർമാനുമായ എ എം സുഗതൻ മാസ്റ്റർ പതാക ഉയർത്തി. ചടങ്ങിൽ സ്വാഗത സംഘം ജനറൽ കൺവീനർ ഒ. കെ. ബാബു, എം പ്രകാശൻ, എ. സി. ബാലകൃഷ്ണൻ, വി. എം. ഉണ്ണി, ടി. സുരേഷ്, രാജൻ മാസ്റ്റർ, രാജൻ എ. എം, ഗ്രാമ, ബ്ലോക്ക് ജനപ്രതിനിധികൾ എന്നിവർ സംസാരിച്ചു.







