‘ലഹരിയാവാം കലയോട്’ ‘ദൃശ്യം 2025’ ദേശീയ സാംസ്കാരിക ഉത്സവം

അരിക്കുളം: കലയുടെ നിറവുള്ള വേദിയായി അരിക്കുളം മാറാനൊരുങ്ങുന്നു. അരിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മേയ് 5 മുതൽ 8 വരെ കാളിയത്ത് മുക്കിൽ ‘ദൃശ്യം 2025’ ദേശീയ സാംസ്കാരിക ഉത്സവം, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപ്രതിഭകളെ ഒറ്റവേദിയിൽ ഏകീകരിക്കും.

ഉത്സവത്തിന്റെ തുടക്കം മേയ് 5 -ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ആഘോഷഘോഷയാത്രയോടെയാണ്. തുടര്‍ന്ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന സമ്മേളനം ടി. പി. രാമകൃഷ്ണൻ എം. എൽ. എ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി പ്രശസ്ത സിനിമ താരം രമ്യ നമ്പീശൻ പങ്കെടുക്കും. രാത്രി എട്ടുമണിക്ക് രമ്യ നമ്പീശനും സംഘവും അവതരിപ്പിക്കുന്ന ” നൃത്ത തരംഗം”

മെയ് ആറിന് നടക്കുന്ന
സംസ്കാരിക സായാഹ്നം ഡോ. സോമൻ കടലൂർ ഉദ്ഘാടനം ചെയ്യും. രാത്രി 8 മണിക്ക് കൗശിക് ആൻഡ് ടീം അവതരിപ്പിക്കുന്ന “കെ.എൽ. എക്സ്പ്രസ്” മ്യൂസിക് ബാൻഡ് അരങ്ങേറും.

മെയ് ഏഴിന് അഞ്ചുമണിക്ക്
പ്രശസ്ത സിനിമാ സംവിധായിക വിധു വിന്സെന്റ് സാംസ്കാരിക സായാഹ്നം ഉദ്‌ഘാടനം ചെയ്യും. തുടർന്ന് പി.കെ. ഹരീഷ് നമ്പ്യാർ കിള്ളി കുരിശിമംഗലം അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, ശ്രീമതി അംബിക മോഹൻ & ടീം കേരള നടനം, ചൂരക്കൊടി കളരിസംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ്, ശിവരഞ്ജിനി ശിവറാം കുച്ചിപ്പുടി,
കോയ കാപ്പാട് ടീം ദഫ് മുട്ട്,
മണിപ്പൂരി ഡാൻസ് പ്രത്യേക അവതരണം.

മെയ് 8 രാവിലെ 9 മണിക്ക് കുടുംബശ്രീ കലോത്സവം നടക്കും. വൈകിട്ട് 5 മണിക്ക് കുക്കു പരമേശ്വരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന്
രോഷിത്ത് തിരുവങ്ങായൂർ നയിക്കുന്ന പാണ്ടിമേളം, രാജസ്ഥാൻ ഫോക്ക് ഡാൻസ് ബിറാജ് ഹോളി ,കുടുംബശ്രീ കലാപ്രകടനങ്ങൾ എന്നിവ അരങ്ങേറും.

മെയ് നാലു മുതൽ നിയമസഭാ ചരിത്ര ഫോട്ടോ പ്രദർശനം ഉണ്ടായിരിക്കും.

ഗുരുഗോപിനാഥ നടനഗ്രാ മം ,ഫോക്ലോർ ഡിപ്പാർമെൻ്റ്, ചലച്ചിത്ര അക്കാദമി, വിവിധ ഗവൺമെൻറ് ഏജൻസികൾ എന്നിവയുമായി സഹകരിച്ചാണ് ദൃശ്യം- 2025 സംഘടിപ്പിക്കുന്നത്.

രാസലഹരിയുടെ പിടിയിൽ പെടാതെ യുവജന കർമ്മശേഷിയെ സാമൂഹിക നന്മയ്ക്ക് വേണ്ടിയും സാമൂഹിക ഏകോപനം വളർത്തുന്നതിനും പ്രയോജനപ്പെടുത്തുകയെന്നതാണ് ‘ദൃശ്യ’ത്തിന്റെ പ്രധാന ലക്ഷ്യം.”

സാംസ്കാരിക സംവേദനങ്ങൾക്കും ദേശീയതയ്ക്കും പുതുതലമുറയെ ബന്ധിപ്പിക്കുന്ന ഈ ഉത്സവം, കലാപ്രേമികൾക്കും പൊതുജനങ്ങൾക്കും ആനന്ദദായകമായ അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!